Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kovalam Spa

കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സ്: വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യു​മാ​യ മാ​യ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്പാ ​ന​ട​ത്തി​പ്പി​ൽ മാ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്പാ​യി​ലെ പ​ട​മി​ട​പാ​ടു​ക​ളി​ലും മാ​യ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. 16 കാ​രി​യെ കൊ​ണ്ടു​വ​രു​ന്ന​തി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പൊ​ലി​സ് ക​ണ്ടെ​ത്ത​ൽ.

കേ​സി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പി​നെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പൊ​ലീ​സ് ന​ട​പ​ടി​ക്ക് പി​ന്നാ​ലെ അ​നു​രൂ​പി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മേ​യ​ർ വി.​വി. രാ​ജേ​ഷ് അ​റി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ഉ​ള്ളൂ​ർ സോ​ണ​ൽ ഓ​ഫി​സി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്നു . ഡ്രീം ​എ​ന്ന പേ​രി​ലു​ള്ള സ്പാ ​അ​നു​രൂ​പി​ന്‍റെ ബി​നാ​മി സ്ഥാ​പ​ന​മാ​ണെ​ന്ന് നേ​ര​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മാ​തൃ​സ​ഹോ​ദ​രി​യും ഭ​ര്‍​ത്താ​വും ചേ​ർ​ന്ന് കു​ട്ടി​യെ കോ​വ​ള​ത്ത് എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് വി​വി​ധ സ്പാ​ക​ളി​ലാ​യി കു​ട്ടി​യെ ജോ​ലി​ക്ക് നി​ര്‍​ത്തു​ക​യും അ​വി​ടെ​വ​ച്ച് നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​രു ദി​വ​സം സ്പാ​യി​ൽ വ​ച്ച് പ​തി​ന​ഞ്ചോ​ളം പേ​ർ പീ​ഡി​പ്പി​ച്ചെ​ന്ന് കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ക്രൂ​ര​മാ​യ ചൂ​ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സ്പാ​യി​ല്‍ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഒ​രു യു​വാ​വു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​കു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളോ​ടൊ​പ്പം ഒ​ളി​ച്ചോ​ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

Latest News

Corehub Up