Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kovalam Spa Case

കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സ്; അ​ന്വേ​ഷ​ണം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ ​പീ​ഡ​ന​ക്കേ​സി​ൽ അ​ന്വേ​ഷ​ണം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് പൊ​ലി​സ്. കേ​സി​ൽ ഇ​ര​യാ​യ 16-കാ​രി​യു​ടെ ബ​ന്ധു​ക്ക​ളാ​യ ദ​മ്പ​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യി ത​മി​ഴ്‌​നാ​ട് പൊ​ലി​സ് കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

ചെ​ന്നൈ​യി​ലെ സ്പാ​യി​ലും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ത്തി. പെ​ൺ​കു​ട്ടി പ​ഠി​ച്ചി​രു​ന്ന സ്കൂ​ളി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നും സ​ഹോ​ദ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം.

കേ​സി​ന് അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ൺ​ട്രോ​ൾ റൂം ​എ​സി​പി സി. ​ച​ന്ദ്ര​കു​മാ​റി​നെ പു​തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​തെ​ങ്ങ​നെ, ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഇ​ട​നി​ല​ക്കാ​ർ ആ​രൊ​ക്കെ​യാ​ണ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സെ​ടു​ക്കാ​നും നീ​ക്ക​മു​ണ്ട്.

അ​തേ​സ​മ​യം കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. അ​നു​രൂ​പാ​ണ് സ്പാ ​ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​യെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​ന്ന പ​ദ​വി ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ സ്പാ ​ബി​സി​ന​സി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

 

Latest News

Corehub Up