തിരുവനന്തപുരം: കോവളം സ്പാ പീഡനകേസിൽ റിമാൻഡിലായിരുന്ന ആറ് പ്രതികളെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജെല്ലാ ഗോപി, സജിത്ത് കുമാർ, നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായ, ബാംഗ്ലൂർ സ്വദേശി കൃഷ്ണ വേണി എന്നിവരെയാണ് അന്വേഷണ സംഘം രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലിസ് ശേഖരിച്ച ശേഷമായിരുന്നു എല്ലാവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്തത്.
കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ പൊലിസ്് സ്ഥിരീകരിച്ചു. സിറ്റി പൊലി സ് കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ മേൽനോട്ടത്തിൽ കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഇതുവരെ പന്ത്രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.