കണ്ണൂർ: ശമ്പള വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തളാപ്പ് കൊയിലി ആശുപത്രിയിലെ നഴ്സുമാർ നടത്തിയ സമരം ഒത്തുതീർന്നു. ഇന്ന് രാവിലെ 11 മണിക്ക് ആശുപത്രി പ്രതിനിധികൾ ലേബർ ഓഫീസിൽ എത്തി കരാറിൽ ഒപ്പ് വച്ചതോടെയാണ് സമരം അവസാനിച്ചത്.
കണ്ണൂർ നഗരത്തിലെ മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികളിലെ വേതന വർധന സംബന്ധിച്ച സമരം ഒത്തുതീർപ്പായെങ്കിലും കൊയിലി ആശുപത്രി മാനേജ്‌മെന്‍റ് മാത്രം കരാറിൽ ഒപ്പിടാൻ തയാറാകാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
തുടർന്ന് ബുധനാഴ്ച ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, ടി.ഒ. മോഹനൻ എംഎൽഎ എന്നിവരുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു.