Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kozhikode District Conference

Middle East and Gulf

കു​വൈ​റ്റ് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​നം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വാ​സി ​സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം ജ​നു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ബ്ബാ​സി​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്കൂ​ളി​ൽ ന​ട​ക്കും.

മു​സ്‌​ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് മാ​സ്റ്റ​ർ ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ക​ര എം​പി ഷാ​ഫി പ​റ​മ്പി​ൽ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കെ​എം​സി​സി സം​സ്ഥാ​ന, ജി​ല്ലാ, മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജീ​വ കാ​രു​ണ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക്കു​ള്ള സ​യ്യി​ദ് അ​ബ്ദു​റ​ഹ്മാ​ൻ​ബാ​ഫ​ഖി ത​ങ്ങ​ളു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും വി​ത​ര​ണ​വും ന​ട​ക്കും.

സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച "സ്പീ​ക് അ​പ്' പ്ര​സം​ഗ മ​ത്സ​രം, വ​നി​താ വിം​ഗ് സം​ഘ​ടി​പ്പി​ച്ച മൈ​ലാ​ഞ്ചി മ​ത്സ​രം എ​ന്നി​വ​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സ​മ്മേ​ള​ന വേ​ദി​യി​ൽ വ​ച്ച് ന​ട​ക്കും.

പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​മ​ർ​ഥ​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി, അ​വ​ർ​ക്ക് കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം, പ​രി​ശീ​ല​നം, പ​ഠ​ന സ​ഹാ​യം എ​ന്നി​വ ന​ൽ​കു​ന്ന "ബ്രെയിൻസ്പയർ' എ​ന്ന പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.

സാ​മൂ​ഹ്യ​നീ​തി​യും വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​വും ല​ക്ഷ്യ​മി​ടു​ന്ന ഈ ​പ​ദ്ധ​തി കെ​എം​സി​സി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന സ്ഥാ​ന​മെ​ടു​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മ്മേ​ള​നം വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി വി​വി​ധ ഉ​പ​സ​മി​തി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​വൈ​റ്റി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും കു​വൈ​റ്റി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up