കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുലർച്ചെ നടക്കാൻ ഇറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവർ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറോടെയാണ് സംഭവം. ബീച്ചിലൂടെ നടക്കവെ ഒരു കളിപ്പാട്ടമാണ് കിടക്കുന്നതെന്നാണ് ആദ്യം കരുതിയതെന്നും, എന്നാൽ അടുത്ത് ചെന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് വ്യക്തമായതെന്നും നാട്ടുകാർ വ്യക്തമാക്കി.
സുരക്ഷാ ജീവനക്കാരുടെ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.