Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Krishnakumar

കാ​വി​യാ​ണ് ഇ​ഷ്ട​നി​റം, ശ​രി​യാ​ണോ ഗ​യ്സ്; പേ​ളി​യെ​യും കൃ​ഷ്ണ​കു​മാ​റി​നെ​യും ട്രോ​ളി ച​ന്തു

ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ദി​റി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൽ അ​ഭി​പ്രാ​യം പ​റ​ഞ്ഞ പേ​ളി മാ​ണി​യേ​യും ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​നെ​യും ട്രോ​ളി ച​ന്തു സ​ലിം കു​മാ​ർ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി​യി​ലൂ​ടെ​യാ​യി​രു​ന്നു ച​ന്തു​വി​ന്‍റെ പ്ര​തി​ക​ര​ണം.

കാ​വി നി​റ​ത്തി​ലു​ള്ള ബാ​ക്ഗ്രൗ​ണ്ടി​ൽ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ‘ക​ശ്മീ​റി​ലെ ക​ല്ലേ​റ് പ​രാ​മ​ർ​ശം’ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ച​ന്തു​വി​ന്‍റെ ട്രോ​ൾ. കാ​വി​യാ​ണ് ത​ന്‍റെ ഇ​ഷ്ട​നി​റ​മെ​ന്ന പേ​ളി മാ​ണി​യു​ടെ പ്ര​സ്താ​വ​ന​യെ​യും ച​ന്തു പ​രി​ഹ​സി​ക്കു​ന്നു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ഖ​മു​ള്ള പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചാ​യി​രു​ന്നു കൃ​ഷ്ണ​കു​മാ​ർ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ച​ത്. ‘ക​ശ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ... പി​ന്നെ​യാ ഡ​ൽ​ഹി...’ എ​ന്നാ​യി​രു​ന്നു പോ​സ്റ്റ​റി​ലെ വാ​ക്കു​ക​ൾ. ന​ട​ന്‍റെ പോ​സ്റ്റി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

കൃ​ഷ്ണ​കു​മാ​റി​ന് പി​ന്നാ​ലെ സി​ജെ​പി സ​മ​ര​വി​രു​ദ്ധ പ്ര​സ്താ​വ​ന​യു​മാ​യി ന​ടി​യും അ​വ​താ​ര​ക​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ പേ​ളി മാ​ണി​യും എ​ത്തി​യി​രു​ന്നു. പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​നൊ​പ്പം അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പി​ന്മാ​റ​ണ​മെ​ന്നും ജീ​വ​നാ​ണ് പ്ര​ധാ​നം എ​ന്നും വ്യ​ക്ത​മാ​ക്കി പേ​ളി പ​ങ്കു​വ​ച്ച ദീ​ർ​ഘ​മാ​യ കു​റി​പ്പ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട വ​ച്ചി​രു​ന്നു.

നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ര്‍ ചോ​ർ​ച്ച​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് വേ​ഗ​ത്തി​ലും ക​ർ​ശ​ന​വു​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​തി​വേ​ഗ കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നു കാ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കു​വ​ച്ച പ്ര​സ്താ​വ​ന പേ​ളി മാ​ണി സ്റ്റാ​റ്റ​സ് ആ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​പ്പോ​ൾ ആ ​സ്റ്റാ​റ്റ​സ് ഡി​ലീ​റ്റ് ചെ​യ്ത പേ​ളി കാ​വി നി​റ​മാ​ണ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട നി​റ​മെ​ന്ന് തു​റ​ന്ന​ടി​ച്ച് മ​റ്റൊ​രു സ്റ്റാ​റ്റ​സ് ഇ​ട്ടു.

ഇ​തോ​ടെ പേ​ളി​ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. പി​ന്നീ​ട് ഇ​വ​യെ​ല്ലാം നീ​ക്കം ചെ​യ്ത പേ​ളി നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

Movies

ക​ട​ന്നു​പോ​യ​ത് ക​ഠി​ന​മാ​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ; അ​ച്ഛ​നെ​ന്ന സ്ഥാ​ന​ത്ത് ഞാ​നൊ​രു വി​ജ​യ​മാ​ണെ​ന്ന് സ്വ​യം തോ​ന്നി​യ നി​മി​ഷം; കൃ​ഷ്ണ​കു​മാ​ർ

പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ. 57-ാമ​ത്തെ വ​യ​സി​ൽ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് താ​നും കു​ടും​ബ​വും ക​ട​ന്നു​പോ​യ​തെ​ന്നും എ​ന്നാ​ൽ ഈ ​ഒ​ര​നു​ഭ​വം ജീ​വി​ത​ത്തി​ൽ പ​ല​തും തി​രി​ച്ച​റി​യാ​ൻ അ​വ​സ​രം ത​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

 പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ വൈ​കാ​രി​ക കു​റി​പ്പു​മാ​യി ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ജി. ​കൃ​ഷ്ണ​കു​മാ​ർ. 57-ാമ​ത്തെ വ​യ​സി​ൽ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് താ​നും കു​ടും​ബ​വും ക​ട​ന്നു​പോ​യ​തെ​ന്നും എ​ന്നാ​ൽ ഈ ​ഒ​ര​നു​ഭ​വം ജീ​വി​ത​ത്തി​ൽ പ​ല​തും തി​രി​ച്ച​റി​യാ​ൻ അ​വ​സ​രം ത​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. 


അ​ച്ഛ​നെ​ന്ന സ്ഥാ​ന​ത്തു ഞാ​നൊ​രു വി​ജ​യ​മാ​ണെ​ന്നു സ്വ​യം തോ​ന്നി​യ നി​മി​ഷ​മാ​യി​രു​ന്നു അ​തെ​ന്നും കൃ​ഷ്ണ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.


<b>കൃ​ഷ്ണ​കു​മാ​റി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം</b>


ഇ​ന്ന് എ​നി​ക്ക് 57 വ​യ​സ്.. ഈ ​പി​റ​ന്നാ​ളി​ന് സു​ഖ​വും സൗ​ന്ദ​ര്യ​വും അ​ല്പം കൂ​ടു​ത​ലാ​ണ്. ഒ​രു പു​തി​യ ജ​ന്മം ആ​രം​ഭി​ച്ച തോ​ന്ന​ൽ. ജീ​വി​ത​ത്തി​ൽ ന​ല്ല​തും അ​ത്ര ന​ല്ല​ത​ല്ലാ​ത്ത​തു​മാ​യ ഒ​രു​പാ​ടു സാ​ഹ​ച​ര്യ​ങ്ങ​ളു​ലൂ​ടെ ക​ട​ന്നു​പോ​യി​ട്ടി​ട്ടു​ണ്ട്. അ​ന്ന് പ്രാ​യം കു​റ​വാ​യി​രു​ന്നു. ഇ​ന്ന​ത്തേ​തി​നേ​ക്കാ​ൾ ആ​രോ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ അ​ന്ന് അ​ത് എ​ളു​പ്പം ത​ര​ണം ചെ​യ്തു.


ഇ​ന്ന് ഈ 57-ാ ​മ​ത്തെ വ​യ​സി​ൽ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ ഒ​രു പ്ര​തി​സ​ന്ധി​യി​ലൂ​ടെ ആ​ണ് ഞാ​നും കു​ടും​ബ​വും ക​ട​ന്നു​പോ​യ​ത്. FIR-ൽ ​ഇ​ട്ട വ​കു​പ്പു​ക​ൾ ക​ടു​പ്പ​മേ​റി​യ​താ​യി​രു​ന്നു. 


36 കൊ​ല്ലം മു​ൻ​പ് ദൂ​ര​ദ​ർ​ശ​നി​ലൂ​ടെ മാ​ധ്യ​മ​രം​ഗ​ത്തു​ന്നു ജീ​വി​ത​മാ​രം​ഭി​ച്ച എ​നി​ക്ക് ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​യി​ട്ടും ചി​ല ചാ​ന​ലു​ക​ൾ സ​ത്യം എ​ന്തെ​ന്ന് അ​ന്വേ​ഷി​ക്കാ​തെ ര​ണ്ടു​മൂ​ന്നു മ​ണി​ക്കൂ​ർ ഞ​ങ്ങ​ളെ പ്ര​തി​സ്ഥാ​ന​ത്തു നി​ർ​ത്തി പ​റ​യാ​ൻ ക​ഴി​യാ​ത്ത ഒ​രു അ​വ​സ്ഥ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ്ര​ത്യേ​കി​ച്ച് ദി​യ​യെ.


പ​ക്ഷേ കേ​ര​ള സ​മൂ​ഹം ഒ​ന്ന​ട​ങ്കം ശ​രി​യേ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞു ഞ​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​പ്പോ​ൾ എ​ല്ലാം മാ​റി മ​റി​ഞ്ഞു. ഈ ​ഒ​രു അ​നു​ഭ​വം ജീ​വി​ത​ത്തി​ൽ പ​ല​തും തി​രി​ച്ച​റി​യാ​ൻ അ​വ​സ​രം ത​ന്നു. ഞ​ങ്ങ​ളു​ടെ കു​ടും​ബം അ​നു​ഗ്ര​ഹീ​ത​മാ​ണ്. 
ഭൂ​മി​യി​ൽ ഇ​ന്നും ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും സ​ത്യ​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ്. ശ​ക്ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ എ​നി​ക്കു​ണ്ട്. ഭാ​ര്യ​യും മ​ക്ക​ളും ഞാ​ൻ വി​ചാ​രി​ച്ച​തി​ലും ശ​ക്ത​രും ബു​ദ്ധി​മ​തി​ക​ളു​മാ​ണ്. കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ പ​ക്വ​ത അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. അ​ച്ഛ​നെ​ന്ന സ്ഥാ​ന​ത്തു ഞാ​നൊ​രു വി​ജ​യ​മാ​ണെ​ന്നു സ്വ​യം തോ​ന്നി​യ നി​മി​ഷം.


ഇ​നി​യും പ​ല​തും പ​റ​യാ​നു​ണ്ട്. വ​ലി​ച്ചു നീ​ട്ടു​ന്നി​ല്ല. ഇ​ത്ര​യും കാ​ലം ആ​രോ​ഗ്യ​ത്തോ​ടെ ഇ​വി​ടെ ജീ​വി​ക്കാ​ൻ അ​വ​സ​രം ത​ന്ന ദൈ​വ​ത്തി​നു ന​ന്ദി. ത​ക​ർ​ന്നു എ​ന്നു തോ​ന്നി​യ​ട​ത്തു നി​ന്നും കു​ടും​ബ​ത്തോ​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ ക​രു​ത്തു​ത​ന്ന എ​ന്‍റെ പ്രി​യ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും എ​ന്‍റെ ന​ന്ദി.

Latest News

Corehub Up