വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നാഷണൽ സൈബർ ഡയറക്ടറായ ഷോൺ കെയിൻക്രോസിന്റെ കസേര തെറിച്ചു.
അടുത്തകാലത്ത് വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് അമേരിക്കയിലുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈറ്റ്ഹൗസിലെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ ഇദ്ദേഹത്തെ പുറത്താക്കിയെന്നാണു റിപ്പോർട്ട്. പ്രസിഡന്റ് ട്രംപിന്റെ പിന്തുണ ഇതിനുണ്ട്.
പ്രതിരോധ വകുപ്പിലെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ക്രിസ്റ്റൻ ഡേവിസ് ആണ് പുതിയ സൈബർ ഡയറക്ടർ. അമേരിക്കൻ പ്രസിഡന്റിനു സൈബർ വിഷയങ്ങളിൽ ഉപദേശം നല്കുക, സൈബർ നയത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും പങ്കുവഹിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളുള്ള പദവിയാണിത്.