Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kristusjayanti University

പുതുചരിത്രം കുറിച്ച് ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി

ബം​​​​ഗ​​​​ളൂ​​​​രു: രാ​​​​ജ‍്യ​​​​ത്തെ ഉ​​​​ന്ന​​​​ത വി​​​​ദ‍്യാ​​​​ഭ‍്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ ബം​​​​ഗ​​​​ളൂ​​​​രു ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി കോ​​​​ള​​​​ജ് പു​​​​തു​​​​ച​​​​രി​​​​ത്രം​​​​കു​​​​റി​​​​ച്ച് ഡീം​​​​ഡ് ടു ​​​​ബി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യാ​​​​യി.

ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി കാ​​​​മ്പ​​​​സി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ൽ ദ ഹി​​​​ന്ദു പ​​​​ബ്ലി​​​​ഷിം​​​​ഗ് ഗ്രൂ​​​​പ്പി​​​​ന്‍റെ ഡ​​​​യ​​​​റ​​​​ക്ട​​​​റും മു​​​​ൻ ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​റു​​​​മാ​​​​യ പ​​​​ത്മ​​​​ഭൂ​​​​ഷ​​​​ൻ ഡോ. ​​എ​​​​ൻ. റാം ​​​​മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ നേ​​​​ട്ട​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​ഞ്ഞ അ​​​​ദ്ദേ​​​​ഹം ഉ​​​​ത്ത​​​​മ വി​​​​ദ്യാ​​​​ഭ്യാ​​​​സം സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഊ​​​​ന്നി​​​​പ്പ​​​​റ​​​​ഞ്ഞു.

പ്രി​​​​യോ​​​​ർ ജ​​​​ന​​​​റ​​​​ൽ റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് ചാ​​​​ത്തം​​​​പ​​​​റ​​​​മ്പി​​​​ൽ സി​​എം​​ഐ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ൽ കേ​​​​ന്ദ്ര ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ആം​​​​സ്ട്രോ​​​​ംഗ് പാ​​​​മേ വി​​​​ശി​​​​ഷ്ടാ​​​​തി​​​​ഥി​​​​യാ​​​​യി. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ചാ​​​​ൻ​​​​സ​​​​ല​​​​റും കോ​​​​ട്ട​​​​യം പ്രൊ​​​​വി​​​​ൻ​​​​ഷ‍്യ​​​​ലു​​​​മാ​​​​യ റ​​​​വ. ഡോ. ​​​​ഏ​​​​ബ്ര​​​​ഹാം വെ​​​​ട്ടി​​​​യാ​​​​ങ്ക​​​​ൽ സി​​​​എം​​​​ഐ, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ. ഡോ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ ജോ​​​​ർ​​​​ജ് സി​​​​എം​​​​ഐ, പ്രോ​വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ. ഡോ. ​​​​ലി​​​​ജോ പി. ​​​​തോ​​​​മ​​​​സ്‌ സി​​​​എം​​​​ഐ, ചീ​​​​ഫ് ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ റ​​​​വ. ഡോ. ​​​​ജെ​​​​യ്സ് വി. ​​​​തോ​​​​മ​​​​സ് സി​​​​എം​​​​ഐ, യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ര​​​​ജി​​​​സ്ട്രാ​​​​ർ ഡോ. ​​​​അ​​​​ലോ​​​​ഷ്യ​​​​സ് എ​​​​ഡ്വേ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​രും ക​​​​മ്പ​​​​നി സി​​​​ഇ​​​​ഒ​​​​മാ​​​​രും വി​​​​വി​​​​ധ രാ​​​​ഷ്‌​​​​ട്രീ​​​​യ-​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ-​​​​സാ​​​​മൂ​​​​ഹി​​​​ക-​​​​ആ​​​​ത്മീ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഉ​​​​ന്ന​​​​ത​​​​രും ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​നു സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചു.ക്രി​​സ്തു ജ​​യ​​ന്തി​​യു​​ടെ വ​​ള​​ർ​​ച്ച​​യി​​ൽ നി​​ർ​​ണാ​​യ​​ക സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ വൈ​​ദി​​ക​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു.

യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ലോ​​​​ഗോ​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യ പ്ര​​​​കാ​​​​ശ​​​​ന​​​​വും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ 25 വ​​​​ർ​​​​ഷ​​​​ത്തെ ച​​​​രി​​​​ത്രം ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചു​​​​കൊ​​​​ണ്ട് വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ. ഡോ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ ജോ​​​​ർ​​​​ജും ചീ​​​​ഫ് ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ് ഓ​​​​ഫീ​​​​സ​​​​ർ ഫാ. ​​​​ജോ​​​​ഷി മാ​​​​ത്യു​​​​വും ചേ​​​​ർ​​​​ന്നു ര​​​​ചി​​​​ച്ച ‘ലൂ​​​​മി​​​​ന​​​​സ​​​​ൻ​​​​സ്: ദ ​​​​സി​​​​ൽ​​​​വ​​​​ർ ജേ​​​​ർ​​​​ണി ഓ​​​​ഫ് ക്രി​​​​സ്തു ജ​​​​യ​​​​ന്തി യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി’ എ​​​​ന്ന ഗ്ര​​​​ന്ഥ​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ന​​​​വും ന​​​​ട​​​​ന്നു.

ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തി​​​​ൽ​​​​പ്പ​​​​രം വി​​​​ശി​​​​ഷ്ടാ​​​​തി​​​​ഥി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത ആ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ സ​​​​മാ​​​​പ​​​​ന​​​​ത്തി​​​​ൽ ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി ഡാ​​​​ൻ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​യും ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി മ്യൂ​​​​സി​​​​ക് അ​​​​ക്കാ​​​​ഡ​​​​മി​​​​യും ചേ​​​​ർ​​​​ന്നൊ​​​​രു​​​​ക്കി​​​​യ ക​​​​ലാ​​​​വി​​​​രു​​​​ന്നു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന ഫെ​​​​ലി​​​​സി​​​​റ്റേ​​​​ഷ​​​​ൻ സെ​​​​റി​​​​മ​​​​ണി​​​​യി​​​​ൽ സി​​​​ബി​​​​സി​​​​ഐ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലും ഡ​​​​ൽ​​​​ഹി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​യി ഡോ. ​​​​അ​​​​നി​​​​ൽ ജോ​​​​സ​​​​ഫ് കൂ​​​​ട്ടോ മു​​​​ഖ‍്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ലാ​​​​ണ് ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി കോ​​​​ള​​​​ജി​​​​നെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ കോ​​​​ട്ട​​​​യം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ കൊ​​​​ത്ത​​​​ന്നൂ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ 25 വ​​​​ർ​​​​ഷ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ക്രി​​​​സ്തു​​​​ജ​​​​യ​​​​ന്തി കോ​​​​ള​​​​ജി​​​​ൽ പ​​​​തി​​​​നാ​​​​റാ​​​​യി​​​​ര​​​​ത്തി​​​​ൽ​​​​പ്പ​​​​രം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണു പ​​​​ഠി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up