Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KrushinSneham

America

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ "ക്രൂ​ശി​ൻ സ്നേ​ഹം' ക്രി​സ്തീ​യ സം​ഗീ​തോ​ത്സ​വം ഞാ​യ​റാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്രൂ​ശി​ൻ സ്നേ​ഹം (Krushin Sneham) ലൈ​വ് ക്രി​സ്തീ​യ സം​ഗീ​തോ​ത്സ​വം ഞാ​യ​റാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം 5.30ന് Philadelphia India Christian Assembly​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ വേ​ദി 455 Tomlinson Road, Philadelphia, PA 19116 ആ​ണ്.

പ്ര​ശ​സ്ത വ​യ​ലി​നി​സ്റ്റും സം​ഗീ​ത​ജ്ഞ​നു​മാ​യ ജോ​ൺ​സ് പു​ര​യി​ടം (ന്യൂ​ജ​ഴ്‌​സി), മു​ൻ വി​ശ്വ​വാ​ണി റേ​ഡി​യോ ലീ​ഡ് ഗാ​യി​ക ഷീ​ബ ജോ​ർ​ജ് (ഫ്ലോ​റി​ഡ), ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സാം​സ​ൺ (Samson Heavenly Beats) എ​ന്നി​വ​ർ സം​ഗീ​ത​സാ​യാ​ഹ്ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.

Jincy, Sabu Varghese, Jeslin, Helda, Shibu, Manju, Jessica എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക​രും സം​ഗീ​ത​ജ്ഞ​രും അ​ണി​നി​ര​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ക്രി​സ്തീ​യ ഗാ​ന​ങ്ങ​ളും പ്ര​ത്യേ​ക സം​ഗീ​താ​വി​ഷ്കാ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.

Jack Biju (കീ​ബോ​ർ​ഡ്), Sumit Sam (ഗി​റ്റാ​ർ), Sion Sujoy (ഗി​റ്റാ​ർ), Rubin Eliaz (ബേ​സ് ഗി​റ്റാ​ർ), Shon Biju (ഡ്രം​സ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഗീ​ത​സം​ഘം ഗാ​ന​ങ്ങ​ൾ​ക്ക് അ​ക​മ്പ​ടി​യൊ​രു​ക്കും. Prayer Mount Mediaയാ​ണ് പ​രി​പാ​ടി​യു​ടെ മീ​ഡി​യ പാ​ർ​ട്ണ​ർ.

Global Travel Experts, M&J Printing, Zindak Investment & Real Estate, Keystone Tax Services, Inc., Agape Music, Justin Varghese Realty എ​ന്നി​വ​രാ​ണ് പ്ര​ധാ​ന സ്പോ​ൺ​സ​ർ​മാ​ർ.

ക്രി​സ്തീ​യ സം​ഗീ​ത​ത്തി​ലൂ​ടെ ആ​ത്മീ​യ ന​വോ​ന്മേ​ഷ​വും അ​നു​ഗ്ര​ഹാ​നു​ഭ​വ​വും പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഗീ​തോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും സം​ഗീ​താ​സ്വാ​ദ​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​ജ ഷി​ബു, ഡോ. ​ജോ​ർ​ജ് മാ​ത്യു, ഡോ. ​തോ​മ​സ് കി​ട​ങ്ങ​ലി​ൽ, കൊ​ച്ചു കോ​ശി, സൂ​സ​ൻ സാം​സ​ൺ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Rija Shibu – +1 (516) 312-4948, Dr. George Mathew – +1 (732) 589-6594, Dr. Thomas Kidangalil – +1 (516) 978-7308, Kochu Koshi – +1 (215) 910-0516, Susan Samson – +1 (267) 469-1892.

Latest News

Corehub Up