Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuldeep Singh

ഉന്നാവോ ബലാത്സംഗക്കേസ്; സെൻഗാറിനെതിരേ കൂടുതൽ തെളിവ് നൽകാൻ ഹർജി നൽകി അതിജീവിത


ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ ബി​ജെ​പി എം​എ​ൽ​എ​യാ​യ കു​ൽ​ദീ​പ് സിം​ഗ് സെ​ൻ​ഗാ​റി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വ് ന​ൽ​കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി അ​തി​ജീ​വി​ത.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ടു ത​ട​വി​ൽ ക​ഴി​യു​ന്ന സെ​ൻ​ഗാ​ർ ശി​ക്ഷ​യ്ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി​യി​ൽ സി​ബി​ഐ​യു​ടെ​യും സെ​ൻ​ഗാ​റി​ന്‍റെ​യും പ്ര​തി​ക​ര​ണ​ങ്ങ​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി തേ​ടി​യി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​നാ​യി സ്കൂ​ൾ​രേ​ഖ​ക​ളി​ലെ ജ​ന​ന​തീ​യ​തി അ​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളാ​ണ് കോ​ട​തി​യി​ൽ ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 23ന് ​ഡ​ൽ​ഹി ഹൈ​ക്കോ​ട​തി സെ​ൻ​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ക്കു​ക​യും ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം സു​പ്രീം​കോ​ട​തി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up