Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kullan

Jeevitha Vijayam

ചാ​വ​ക്കാ​ട് കു​ള്ള​നി'​ലൂ​ടെ ലി​ജോ​യു​ടെ വി​ജ​യ​ഗാ​ഥ

പൂ​ർ​വി​ക​രാ​യി ന​ട​ത്തി​വ​ന്ന കൃ​ഷി ത​ന്‍റേ​താ​യ രീ​തി​യി​ൽ ഹൈ​ടെ​ക് ആ​ക്കി അ​തി​ൽ വ​മ്പ​ൻ വി​ജ​യം വെ​ട്ടി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ലി​ജോ ലോ​റ​ൻ​സ് (34) എ​ന്ന ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും പു​ത്ത​ൻ വി​പ​ണ​ന രീ​തി​ക​ളു​ടെ​യും ഗു​ണ​ഫ​ല​ങ്ങ​ൾ ഉ​പ​യു​ക്ത​മാ​ക്കി​യ​തോ​ടെ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് തൈ​ക​ൾ കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മ​ല​ബാ​ർ കോ​ക്ക​ന​ട്ട് അ​ഗ്രി ഫാ​മി​ന്‍റെ എ​ല്ലാ​മെ​ല്ലാ​മാ​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

65 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യം

ഏ​താ​ണ്ട് 65 വ​ർ​ഷം മു​ൻ​പാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി ഒ​ല​ക്കേ​ങ്ക​ൽ ജോ​സ് ത​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന് നാ​ട​ൻ തെ​ങ്ങി​ൻ​തൈ​ക​ൾ മു​ള​പ്പി​ച്ച് വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​ത് മ​ക​ൻ ലോ​റ​ൻ​സ് അ​ല്പം​കൂ​ടി വി​പു​ലീ​ക​രി​ച്ച് പി​ന്തു​ട​ർ​ന്നു.

പ​ക്ഷേ ചെ​റു​മ​ക​ൻ ലി​ജോ​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ അ​ത് ഹൈ​ടെ​ക് ആ​യി; ഇ​ന്ത്യ​യി​ൽ ഉ​ട​നീ​ളം വി​പ​ണി​യു​ള്ള മ​ല​ബാ​ർ കോ​ക്ക​ന​ട്ട് അ​ഗ്രി ഫാം ​മു​ന്നേ​റി. ഇ​ന്ന് ചാ​വ​ക്കാ​ട് കു​ള്ള​ൻ, ഗം​ഗാ​ബോ​ണ്ടം, ഡി x ​ടി, ചാ​വ​ക്കാ​ട് ഓ​റ​ഞ്ച്, ചാ​വ​ക്കാ​ട് യെ​ല്ലോ, മ​ലേ​ഷ്യ​ൻ ഗ്രീ​ൻ, മ​ലേ​ഷ്യ​ൻ യെ​ല്ലോ, മ​ലേ​ഷ്യ​ൻ കു​ള്ള​ൻ നാ​ട​ൻ ഇ​ന​ങ്ങ​ളാ​യ ചാ​വ​ക്കാ​ട് നാ​ട​ൻ, കു​റ്റ്യാ​ടി നാ​ട​ൻ എ​ന്നി​ങ്ങ​നെ 12 ഇ​നം തെ​ങ്ങി​ൻ തൈ​ക​ളും വി​വി​ധ​ത​രം ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ളും ഇ​വ​ർ വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്.

തെ​ങ്ങി​ൻ തൈ ​ഉ​ത്പാ​ദ​നം

വി​വി​ധ​ത​രം തെ​ങ്ങു​ക​ളു​ടെ ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു തേ​ങ്ങ​ക​ൾ ശേ​ഖ​രി​ച്ച് സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ കൊ​ണ്ടു​വ​ന്നു മു​ള​പ്പി​ച്ചെ​ടു​ത്ത് പാ​ക്ക​റ്റി​ലാ​ക്കി വി​പ​ണ​നം ന​ട​ത്തു​ക​യാ​ണ് ഇ​വ​ർ. ചാ​വ​ക്കാ​ട് കു​ള്ള​ൻ, ഡി x ​ടി, മ​ലേ​ഷ്യ​ൻ ഗ്രീ​ൻ, ഗം​ഗാ​ബോ​ണ്ടം എ​ന്നീ ഹൈ​ബ്രി​ഡ് തൈ​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യും. ഇ​തി​ൽ മ​ലേ​ഷ്യ​ൻ ഗ്രീ​നും യെ​ല്ലോ​യും സാ​ധാ​ര​ണ ഇ​ള​നീ​ർ ആ​വ​ശ്യ​ത്തി​നാ​ണ് കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​വ​യി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ കൂ​ടു​ത​ൽ വെ​ള്ള​മു​ണ്ടാ​കും. ഒ​രു മ​ലേ​ഷ്യ​ൻ യെ​ല്ലോ ക​രി​ക്കി​ൽ ഒ​രു ലി​റ്റ​റോ​ളം വെ​ള്ളം കി​ട്ടും.

ക​രി​ക്കി​ന്‍റെ (ഇ​ള​നീ​ർ ) വി​പ​ണി സ​മീ​പ​കാ​ല​ത്താ​യി വ​ള​രെ വ​ലു​താ​യ​തോ​ടെ ഇ​ത്ത​രം തൈ​ക​ളു​ടെ ഡി​മാ​ൻ​ഡ് ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. പ​പ്പാ​യ​യു​ടെ ആ​കൃ​തി​യും പ​ച്ച​നി​റ​വു​മു​ള്ള ഗം​ഗാ​ബോ​ണ്ടം കു​ല​യി​ൽ ഏ​റെ എ​ണ്ണം വ​രു​മെ​ന്ന​തി​നാ​ൽ അ​തി​നും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ് .

ചാ​വ​ക്കാ​ട് കു​ള്ള​ൻ ഹൈ​ലൈ​റ്റ്

ലി​ജോ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ഏ​റ്റ​വും കൂ​ടു​ത​ൽ നി​ർ​ദേ​ശി​ക്കു​ന്ന​തു ര​ണ്ട് ഇ​ന​ങ്ങ​ളാ​ണ്. ഒ​ന്ന് ചാ​വ​ക്കാ​ട് കു​ള്ള​നും മ​റ്റൊ​ന്ന് ഡി ​ഇ​ൻ​ടു ടി ​യും. വെ​ളി​ച്ചെ​ണ്ണ, തേ​ങ്ങ, ഇ​ള​നീ​ർ എ​ന്നീ മൂ​ന്ന് ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യ തെ​ങ്ങു​ക​ളാ​ണി​വ. ആ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​വും എ​ണ്ണ​യും ഇ​വ ര​ണ്ടി​ൽ​നി​ന്നും ല​ഭി​ക്കും എ​ന്ന​താ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത. ഇ​തി​ൽ​ത്ത​ന്നെ ഒ​ന്നാ​മ​ൻ ചാ​വ​ക്കാ​ട് കു​ള്ള​നാ​ണ്.

വെ​സ്റ്റ് കോ​സ്റ്റ് ടോ​ളും ചാ​വ​ക്കാ​ട് ഗ്രീ​നും ത​മ്മി​ലു​ള്ള സ​ങ്ക​ര​യി​ന​മാ​ണ് ചാ​വ​ക്കാ​ട് കു​ള്ള​ൻ. ന​ല്ല വെ​യി​ലു​ള്ള​യി​ട​ത്ത് വ​ച്ചാ​ൽ മൂ​ന്നു മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കും. അ​ഞ്ചാ​റു വ​ർ​ഷം പ്രാ​യ​മാ​യാ​ൽ 100 മു​ത​ൽ 200 തേ​ങ്ങ​വ​രെ വ​ർ​ഷം ല​ഭി​ക്കും. ഒ​രു കു​ല​യി​ൽ 20-25 തേ​ങ്ങ​വ​രെ പി​ടി​ക്കും. സ്ഥ​ല​പ​രി​മി​തി​യു​ള്ള​വ​ർ​ക്കും ന​ടാ​വു​ന്ന ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇ​ന​മാ​ണി​ത്. മ​റ്റ് ഇ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ട് വ​ള​രെ കു​റ​വാ​ണ്. ഗ്രീ​ൻ ഇ​ന​ങ്ങ​ൾ​ക്ക് കേ​ട് കൂ​ടു​ത​ൽ വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഇ​വ​യു​ടെ കൂ​മ്പി​ന്‍റെ മ​ധു​ര​മാ​ണ്. ഇ​ത് പ്രാ​ണി​ക​ൾ​ക്കും കീ​ട​ങ്ങ​ൾ​ക്കും ഏ​റെ ഇ​ഷ്ട​മാ​ണ്.

ന​ടീ​ൽ, പ​രി​ച​ര​ണം

ര​ണ്ട് അ​ടി വീ​തി​യും ര​ണ്ട് അ​ടി താ​ഴ്ച​യും ഉ​ള്ള കു​ഴി​യെ​ടു​ത്ത് ഇ​വ​യു​ടെ തൈ​ക​ൾ ന​ടാം. ന​ടു​ന്ന​തി​ന് മൂ​ന്നു​നാ​ലു ദി​വ​സം മു​ൻ​പ് കു​മ്മാ​യം ഇ​ട്ടു​വ​യ്ക്ക​ണം. അ​ടി​വ​ള​മാ​യി എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക് എ​ന്നി​വ​യു​ടെ മി​ശ്രി​തം ഒ​രു കി​ലോ വീ​തം ഓ​രോ കു​ഴി​യി​ലും ന​ൽ​കു​ക. ന​ല്ല വെ​യി​ലു​ള്ള​യി​ട​ത്ത് വേ​ണം തൈ​ക​ൾ ന​ടാ​ൻ.

ത​ണ​ലി​ൽ തൈ​ക​ൾ വ​ച്ചാ​ൽ ഒ​രി​ക്ക​ലും മൂ​ന്ന​ര നാ​ലു​വ​ർ​ഷം​കൊ​ണ്ട് കാ​യ്ക്കി​ല്ല. നാ​ലു വ​ശ​ങ്ങ​ളി​ൽ​നി​ന്നും വെ​യി​ൽ ല​ഭി​ക്ക​ണം. തൈ​ക​ൾ ത​മ്മി​ൽ 15 അ​ടി അ​ക​ലം മ​തി​യെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ തൈ​ക​ൾ ന​ടാ​നാ​കും. ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യു​ള്ള സ​മ​യ​ത്ത് ആ​ഴ്ച​യി​ൽ മൂ​ന്നു ന​ന​യും അ​ല്ലാ​ത്ത​പ്പോ​ൾ ആ​ഴ്ച​യി​ൽ ര​ണ്ടു ന​ന​യും നി​ർ​ബ​ന്ധം. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ വ​ളം ചെ​യ്യ​ണം. നി​ല​ത്തു​നി​ന്ന് ര​ണ്ട​ര അ​ടി ഉ​യ​ര​മാ​കു​മ്പോ​ൾ​ത്ത​ന്നെ കാ​യ്ച്ചു​തു​ട​ങ്ങും. ഓ​ല​യ്ക്ക് നീ​ളം കു​റ​വാ​ണ്. 40 വ​ർ​ഷം ആ​യു​സു​ള്ള ഇ​വ​യ്ക്ക് പ​ര​മാ​വ​ധി 16 അ​ടി ഉ​യ​ര​മേ വ​രൂ.

ഡെ​ലി​വ​റി സൗ​ക​ര്യം

കേ​ര​ള​ത്തി​ന​ക​ത്തും ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലും ഉ​ള്ള ന​ഴ്സ​റി​ക​ളി​ലേ​ക്ക് ഇ​വ​രു​ടെ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ര​ണ്ടോ മൂ​ന്നോ തൈ​ക​ൾ ചോ​ദി​ച്ച് വി​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ 50 രൂ​പ കൊ​റി​യ​ർ ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ലേ​ക്കും തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ​തു​ട​ങ്ങി.

""പാ​യ്ക്കിം​ഗി​നു​ത​ന്നെ ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ചെ​ല​വ് വ​രു​ന്നു​ണ്ട്. എ​ങ്കി​ലും ടൗ​ണി​ലും മ​റ്റും അ​ഞ്ചു സെ​ന്‍റി​ൽ വീ​ടു​വ​യ്ക്കു​ന്ന​വ​ർ​ക്ക് പു​ര​യി​ട​ത്തി​ൽ ഒ​രു തെ​ങ്ങി​ൻ​തൈ വ​ച്ച് സ്വ​ന്തം വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള തേ​ങ്ങ ല​ഭി​ക്ക​ണ​മെ​ന്ന് ഒ​രു സ്വ​പ്നം ഉ​ണ്ടാ​കു​മ്പോ​ൾ ന​മ്മ​ള​ത് സാ​ധി​ച്ചു കൊ​ടു​ക്ക​ണ്ടേ​യെ​ന്ന് ക​രു​തി​യാ​ണ് ഇ​ത്ത​ര​മൊ​രു വി​പ​ണ​ന​രീ​തി തു​ട​ങ്ങി​യ​ത്. തേ​ങ്ങ​യ്ക്ക് വി​ല വ​ല്ലാ​തെ വ​ർ​ധി​ച്ച​തി​നാ​ൽ വി​ത്തു തേ​ങ്ങ കി​ട്ടാ​നി​ല്ലാ​താ​യി. അ​തോ​ടെ ഡി​മാ​ൻ​ഡ് അ​നു​സ​രി​ച്ച് തൈ​ക​ൾ കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഞ​ങ്ങ​ൾ''-​ലി​ജോ പ​റ​ഞ്ഞു.

അ​പ്പ​ൻ ലോ​റ​ൻ​സും ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​യ ഭാ​ര്യ ഹ​രി​ത​യും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ലി​ജോ​യ്ക്കൊ​പ്പ​മു​ണ്ട്.

Latest News

Corehub Up