പള്ളുരുത്തി: കുമ്പളങ്ങി സെന്റ് ജോസഫ് പള്ളിയിൽ പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണ തിരുനാൾ നാളെ ആരംഭിച്ച് ശനിയാഴ്ച സമാപിക്കും. 13 ന് വൈകിട്ട് 6.30 ന് വികാരി ഫാ. മാക്സൺ കുറ്റിക്കാട്ട് കൊടി ആശീർവദിക്കും. ഫാ. ലോറൻസ് പൊള്ളയിൽ, ഫാ. ജെയ്ഫിൻ ദാസ് കട്ടികാട്ട്, ഫാ. ആന്റണി നെടുംപറമ്പിൽ, ഫാ. തോമസ് ഷിബിൻ, ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, ഫാ. ജോൺസൻ തൗണ്ടയിൽ എന്നിവർ തിരുനാൾ ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ദിവ്യബലി, ലദീഞ്ഞ്, ആശീർവാദം എന്നിവ ഈ ദിവസങ്ങളിൽ ഉണ്ടാകും.