തിരുവനന്തപുരം: മികച്ച ജീവകാരുണ്യ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ കുഞ്ഞിരാമൻ അത്തിക്കോട്ട് സ്മാരക പുരസ്കാരത്തിന് തിരുവനന്തപുരം ജില്ലാ എക്സ്-എൻആർഐ. സെക്രട്ടറി സി.ജി. രാജൻ കെട്ടിടത്തിൽ അർഹനായി. 10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 11 ന് വൈകുന്നേരം അഞ്ചിന് മണ്ണന്തല ജെ. എം. എം-സ്റ്റഡി സെന്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ സമ്മാനിക്കുമെന്നു കുഞ്ഞിരാമൻ അത്തിക്കോട്ട് സ്മാരക ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ അശോകൻ അത്തിക്കോട്ട് അറിയിച്ചു.