Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunjamina

Kannur

കു​ഞ്ഞാ​മി​ന വ​ധം മു​ഖ്യ​പ്ര​തി​യെ 23ന് ​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സി​ദ്ദി​ഖ് ന​ഗ​റി​ൽ താ​മ​സി​ച്ചി​രു​ന്ന മെ​ര​ട​ൻ കു​ഞ്ഞാ​മി​ന​യെ (60) കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് നാ​ളെ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും.

ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി സ്വ​ദേ​ശി അ​ബ്ബാ​സ് അ​ലി​യെ (37) ക​സ്റ്റ​ഡി​യി​ൽ കി​ട്ടു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി നാ​രാ​യ​ണ​ൻ ആ​ണ് ക​ണ്ണൂ​ർ കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​ക. നാ​ളെ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷം തി​ങ്ക​ളാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നം.

ക്രൈം ​ബ്രാ​ഞ്ച് എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ബ്ബാ​സ് അ​ലി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

2016 ഏ​പ്രി​ൽ 30 നാ​ണ് മെ​ര​ട​ൻ കു​ഞ്ഞാ​മി​ന​യെ കൊ​ല​ചെ​യ്യ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​സ്ത്ര വ്യാ​പാ​രി​ക​ളെ​ന്ന വ്യാ​ജേ​ന കു​ഞ്ഞാ​മി​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്നപ്ര​തി​ക​ൾ കു​ഞ്ഞാ​മി​ന​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും, ശേ​ഷം സ്‌​ക്രൂ​ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ഞ്ഞാ​മി​ന ധ​രി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത് പ്ര​തി​ക​ൾ ഓ​ട്ടോ​യി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Latest News

Corehub Up