Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kurathikadu Drinking

Alappuzha

ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു ; എ​ങ്ങു​മെ​ത്താ​തെ കു​റ​ത്തി​കാ​ട് കു​ടി​വെ​ള്ളപ​ദ്ധ​തി

ചാ​രും​മൂ​ട്: പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കു​റ​ത്തി​കാ​ട് ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല​പ​ദ്ധ​തി​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു .പ​ദ്ധ​തി​ക്കു പ്ര​ധാ​ന ത​ട​സ​മാ​യി നി​ന്ന​ത് പു​തി​യ​കാ​വ്-​ക​ല്ലു​മ​ല റോ​ഡി​നു കു​റു​കെ​യു​ള്ള റെ​യി​ൽ​വേ ലൈ​ൻ മ​റി​ക​ട​ന്ന് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​നു മു​ക​ളി​ലൂ​ടെ സ്റ്റീ​ൽ​പ്പാ​ലം സ്ഥാ​പി​ച്ച് പൈ​പ്പി​ട്ട​ത് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്.

നാ​ലു​മ​ണി​ക്കൂ​ർ തീ​വ​ണ്ടി ഗ​താ​ഗ​ത​വും ഉ​യ​ർ​ന്ന വോ​ൾ​ട്ടേ​ജ് വൈ​ദ്യു​തി​ബ​ന്ധ​വും നി​ർ​ത്തി​വ​ച്ചാ​ണ് പു​തി​യ​കാ​വ്-​ക​ല്ലു​മ​ല റോ​ഡി​ലെ മേ​ൽ​പ്പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി സ്റ്റീ​ൽ​പ്പാ​ലം സ്ഥാ​പി​ച്ച​ത്. പ്ര​ധാ​ന​ത​ട​സ്സം നീ​ങ്ങി​യ​തോ​ടെ ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ശു​ദ്ധ​ജ​ല പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി തെ​ക്കേ​ക്ക​ര, വ​ള്ളി​കു​ന്നം, ഭ​ര​ണി​ക്കാ​വ്, കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും വെ​ള്ള​മെ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു ജ​ല അ​തോ​റി​റ്റി​യും ജ​ല​ജീ​വ​ൻ മി​ഷ​നും ഉ​റ​പ്പ് ന​ൽ​കി​യ​ത് .

എ​ന്നാ​ൽ, വീ​ണ്ടും വ​ർ​ഷ​മൊ​ന്നാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലാ​ത്ത​ത് വേ​ന​ൽ​ക്കാ​ല​ത്ത് സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കു​ക​യാ​ണ്‌. വ​ർ​ഷ​ങ്ങ​ൾ​ക്ക് തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​യു​ടെ ബാ​ക്കി​ഭാ​ഗ​ങ്ങ​ൾ ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ങ്കി​ലും എ​ന്നു ന​ട​പ്പാ​കു​മെ​ന്ന ഉ​റ​പ്പു​ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്കു ക​ഴി​യു​ന്നി​ല്ല.

പ്രാ​യി​ക്ക​ര​യി​ലെ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ ശേ​ഷി​കൂ​ട്ട​ൽ, പു​തി​യ പ​മ്പ്‌ ഹൗ​സി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണം, അ​ച്ച​ൻ​കോ​വി​ലാ​റ്റി​ന​ടി​യി​ലൂ​ടെ പ്രാ​യി​ക്ക​ര പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി പു​തി​യ പൈ​പ്പ്‌ ലൈ​ൻ സ്ഥാ​പി​ക്ക​ൽ,പു​തി​യ​കാ​വു മു​ത​ൽ ഭ​ര​ണി​ക്കാ​വ് വ​രെ​യു​ള്ള പൈ​പ്പ്‌ ലൈ​ൻ യോ​ജി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​മെ​ത്തി​ക്കാ​ൻ കു​റ​ത്തി​കാ​ട് മാ​ർ​ക്ക​റ്റി​ലും വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​നാ​യി പ​ട​യ​ണി​വ​ട്ട​ത്തും കൃ​ഷ്ണ​പു​രം, ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി മൂ​ന്നാം​കു​റ്റി​യി​ലും ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ചി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി.

1993ൽ ​അ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്കാ​യി ഇ​തി​ന​കം പ​ല​ത​വ​ണ അ​ട​ങ്ക​ൽ പു​തു​ക്കി നി​ശ്ച​യി​ച്ചെ​ങ്കി​ലും പൂ​ർ​ത്തീ​ക​ര​ണം അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​ണ്.

Latest News

Corehub Up