പെരുമ്പാവൂർ: എൽദോസ് കുന്നപ്പിളി എംഎൽഎയുടെ പുതിയ ഓഫീസ് കുറുപ്പംപടിയിൽ പോലീസ് സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. പെരുമ്പാവൂർ കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ ഓഫീസ് കെട്ടിടത്തിൽ നിന്നും എംഎൽഎയോട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.
പട്ടാലിൽ പ്രവർത്തിച്ചിരുന്ന എംഎൽഎ ഓഫീസിൽ നിന്നും കെഎസ്ആർടിസിക്ക് സമീപത്തെ ഓഫീസിലേക്ക് മാറി പ്രവർത്തനം ആരംഭിച്ച് ഒരു മാസം തികയുന്നതിന് മുന്നേയാണ് എംഎൽഎയോട് ഒഴിയാൻ ആവശ്യപ്പെട്ടത്.
തുടർന്നാണ് പുതിയ ഓഫീസ് കുറുപ്പംപടിയിൽ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.