വെള്ളറട: തെക്കന്‍ കുരിശുമല 69-ാമത് തീര്‍ഥാടനത്തോടനുബന്ധിച്ച് സംഗമ വേദിയില്‍ കോണ്‍ക്ലേവ് നാരോ ഗേറ്റ് നടന്നു. ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍, കുടുംബം, കാര്‍ഷികം, വിദ്യാഭ്യാസം, ശാസ്ത്രം, നിര്‍മിത ബുദ്ധി, ആരോഗ്യം, പരിസ്ഥിതി, നിയമം, രാഷ്ട്രീയം, മാധ്യമം, സാമൂഹികം, സാംസ്കാരികം, വിശ്വാസം, എന്നീ പതിനാറ് പാനലുകളിലായി 150 ലധികം അംഗങ്ങള്‍ പങ്കെടുത്തു.
ഡോ. റാണി ജോര്‍ജ്, ഡോ. ഗീതു വിജയന്, ഫാ. സതീഷ് വര്‍ഗീസ്, ഫാ. സി. അനു, സിസ്റ്റര്‍ ഷീബ, റവ. എ.ഒ. അഖില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.രാജേന്ദ്രന് സ്വാഗതവും പ്രഫ. പ്രിന്‍സ ലാലി നന്ദിയും പറഞ്ഞു. സംഗമ വേദിയിലും ആരാധനാ ചാപ്പലിലും നെറുകയിലും നടന്ന വിവിധശുശ്രൂഷകള്ക്ക് ഫാ. ഡോ. അലോഷ്യസ് സത്യനേശന്, ഫാ. സെബാസ്റ്റ്യന്‍ മൈക്കിള്‍, ഫാ. ജി. പിന്‍ദാസ്, റവ. എ.ഒ. അഖില്‍, ഫാ. രതീഷ് മാര്‍ക്കോസ്, ഫാ. ജോണ്സണ് കൊച്ചുതുണ്ടില്‍ എന്നിവര്‍ നേതൃത്വം നല്കി.
വൈകുന്നേരം ആറിനു സംഗമവേദിയില്‍ നടന്ന ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് ഒസിഡി അനുസ്മരണ ദിവ്യബലിക്കു മോണ്‍. വി.പി. ജോസ് മുഖ്യകാര്‍മികത്വം വഹിച്ചു. 6.30ന് ആരാധനാചാപ്പലില്‍ ദിവ്യകാരുണ്യാരാധന, ദിവ്യകാരുണ്യാനുഭവ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീര്‍വാദം എന്നിവ നടന്നു. രാത്രി 8.30 നും 11 നും ക്രിസ്തീയ സംഗീതാര്ച്ചര്ച്ചനയും നടന്നു.