Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttanad Area Committee

Alappuzha

വി​ഭാ​ഗീ​യത അ​തി​രൂ​ക്ഷം: സി​പി​എം കു​ട്ട​നാ​ട് ഏ​രി​യാ​ ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു

ആ​ല​പ്പു​ഴ: വി​ഭാ​ഗീ​യത അ​തി​രൂ​ക്ഷ​മാ​യ സി​പി​എം കു​ട്ട​നാ​ട് ഏ​രി​യാ​ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ടു. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ സ്‌​പെ​ഷ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മ​നു സി. ​പു​ളി​ക്ക​നെ സെ​ക്ര​ട്ട​റി​യാ​ക്കി പ​ത്തം​ഗ​ങ്ങ​ളു​മാ​യി ഏ​രി​യ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

കു​ട്ട​നാ​ട്ടി​ൽനി​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി​രു​ന്ന കെ.​കെ. അ​ശോ​ക​നെ വെ​ളി​യ​നാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്കും ജി.​ ഉ​ണ്ണി​കൃ​ഷ്ണ​നെ നീ​ല​മ്പേ​രൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്കും ത​രം താ​ഴ്ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി ബ്രീ​വെ​നെ രാ​മ​ങ്ക​രി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി.
സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​​ന്‍റെ സാ​ന്നി​ധ്യത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ താ​ഴെ​ത്ത​ട്ടി​ൽ വി​ഭാ​ഗീ​യ​ത രൂ​ക്ഷ​മാ​യ ഏ​രി​യാ​ക​മ്മി​റ്റി​ക​ളി​ലൊ​ന്നാ​യി​രു​ന്നു കു​ട്ട​നാ​ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‌​ശേ​ഷം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യി​രു​ന്ന തോ​മ​സ് പൈ​ലി സി​എം​പി​യി​ലും ഡി. ​വി​നോ​ദ് ബി​ജെ​പി​യി​ലും ചേ​രു​ക​യും കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ടു​മെ​ന്ന ഘ​ട്ട​ത്തി​ലെ​ത്തു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി​ക്ക് പാ​ർ​ട്ടി നേ​തൃ​ത്വം ത​യാ​റാ​യ​ത്.

ബ്രീ​വ​ൻ സെ​ക്ര​ട്ട​റി​യാ​യ 21 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യാ​യി​രു​ന്നു കു​ട്ട​നാ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ബ്രീ​വ​നു​ൾ​പ്പെ​ടെ 12 പേ​രെ ലോ​ക്ക​ൽ, ബ്രാ​ഞ്ച് ഘ​ട​ക​ങ്ങ​ളി​ലേ​ക്ക് ത​രംതാ​ഴ്ത്തു​ക​യും ശേ​ഷി​ച്ച ഒ​ന്പ​തു പേ​രെ നി​ല​നി​ർ​ത്തി മ​നു സി.​ പു​ളി​ക്ക​ലി​നെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നി​യോ​ഗി​ച്ചു​മാ​ണ് പ​ത്തം​ഗ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യ​ത്. എം.​പി. വി​ൻ​സന്‍റ്, രാ​മ​ഭ​ദ്ര​ൻ, ജോ​ജോ ആ​ന്‍റണി, എം.​കെ. സ​ജി, എം.​വി.​ പ്രി​യ, എം. ​കൃ​ഷ്‌​ണല​ത, ജോ​സ് തോ​മ​സ്, പ്ര​ഭാ​ത് ബാ​ല​കൃ​ഷ്ണ​ൻ, രാം​ജി​ത്ത് എ​ന്നി​വ​രാ​ണ് പു​ന​ഃസം​ഘ​ടി​പ്പി​ച്ച ക​മ്മി​റ്റി​യി​ലു​ള്ള​ത്.

ആ​ല​പ്പു​ഴ​യി​ൽ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​നം രൂ​ക്ഷ​മാ​യ കു​ട്ട​നാ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സി​പി​എം വി​ശാ​ല ജി​ല്ലാ​ക​മ്മി​റ്റി തീ​രു​മാ​നം ന​ട​പ്പാ​ക്കാ​തെ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ​യും ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​ത്. കാ​വാ​ലം കു​ന്ന​മ്മ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ഡി.​ വി​നോ​ദ്. ബ്രീ​വ​നു​ൾ​പ്പെ​ടെു​ള്ള പാ​ർ​ട്ടി​യു​ടെ ഏ​രി​യാ നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് തോ​മ​സ് പൈ​ല​ിയും വി​നോ​ദും പാ​ർ​ട്ടി​വി​ടാ​ൻ കാ​ര​ണ​മാ​യ​ത്.

ഇ​രു​വ​രു​ടെ​യും അ​ഭി​പ്രാ​യ വ്യത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കാതെ ഇ​രു​വ​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന വി​ധ​ത്തി​ൽ ഏ​രി​യാ നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ പേ​ർ പാ​ർ​ട്ടി വി​ടു​ന്ന​തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ച്ച​ത്. കു​ട്ട​നാ​ട്ടി​ലെ പാ​ർ​ട്ടി​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​തി​നോ​ട​കം ജി​ല്ലാ, സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​നും ന​ട​പ​ടി​ക്കും ഇ​ട​യാ​ക്കി​യ​ത്.

സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത വി​ശാ​ല ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ പാ​ർ​ട്ടി​യി​ലെ വി​ഭാ​ഗീ​യ​ത​യും ആ​ഭ്യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നെ​ങ്കി​ലും കു​ട്ട​നാ​ട്ടി​ൽ അ​ത് പൂ​ർ​ണ​മാ​യും പ്രാ​യോ​ഗി​ക​മാ​ക്കാ​തെ പോ​യ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​ണ് ക​ടു​ത്ത ന​ട​പ​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെതു​ട​ർ​ന്ന് രാ​മ​ങ്ക​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ സി​പി​ഐ​യി​ൽ ചേ​ർ​ന്നി​രു​ന്നു.

Latest News

Corehub Up