Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttippuram

Malappuram

മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​റൂം; മെ​ഡോ​റ ഹോം ​ഡെ​ക്കോ​ർ കു​റ്റി​പ്പു​റ​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹോം ​ഡെ​ക്കോ​ർ ഷോ​റൂം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ മെ​ഡോ​റ ഹോം ​ഡെ​ക്കോ​ർ കു​റ്റി​പ്പു​റം അ​യി​ങ്ക​ല​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

ഗ​ൾ​ഫ​ക്സ് മാ​ളി​ൽ ആ​രം​ഭി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. വീ​ടു​ക​ളു​ടെ ഇ​ന്‍റീ​രി​യ​ർ അ​ല​ങ്കാ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് മെ​ഡോ​റ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഫ്ള​വേ​ഴ്സ്, ട്രീ​സ്, ഡെ​ക്ക​റേ​റ്റീ​വ് പോ​ട്ടു​ക​ൾ, സെ​റാ​മി​ക് വാ​സു​ക​ൾ, വാ​ൾ ആ​ർ​ട്ട്, ഫ്രെ​യിം​ഡ് ആ​ർ​ട്ട്, ആ​ർ​ട്ട് പ്രി​ന്‍റു​ക​ൾ, ഇ​ൻ​ഡോ​ർ ഫൗ​ണ്ട​നു​ക​ൾ, വി​വി​ധ അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ തു​ട​ങ്ങി ആ​ധു​നി​ക വീ​ടു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ നി​ര​വ​ധി ഹോം ​ഡെ​ക്കോ​ർ ഉ​ത്പ്പ​ന്ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. പു​തി​യ ട്രെ​ൻ​ഡു​ക​ൾ​ക്ക​നു​സ​രി​ച്ചു​ള്ള പ്രീ​മി​യം ഹോം ​ഡെ​ക്കോ​ർ ക​ള​ക്ഷ​നു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​താ​ണ് മെ​ഡോ​റ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ത്യ​സ്ത അ​ഭി​രു​ചി​ക​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന ഡി​സൈ​നു​ക​ളും ക​ള​ക്ഷ​നു​ക​ളും ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ല​ബാ​റി​ലെ ഹോം ​ഡെ​ക്കോ​ർ രം​ഗ​ത്ത് പു​തി​യൊ​രു ഷോ​പ്പിം​ഗ് അ​നു​ഭ​വം സ​മ്മാ​നി​ക്കു​ക​യാ​ണ് മെ​ഡോ​റ ഹോം ​ഡെ​ക്കോ​റി​ലൂ​ടെ ഞ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഏ​റ്റ​വും വി​ല​ക്കു​റ​വി​ലാ​ണ് നി​ര​വ​ധി ഡെ​ക്കോ​ർ ഉ​ത്പ്പ​ന്ന​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഴ​യ​കാ​ല​ത്തെ ഗ്രാ​മ​ഫോ​ണ്‍ മു​ത​ൽ പു​തി​യ കാ​ല​ത്തി​ന്‍റെ അ​ല​ങ്കാ​ര​ങ്ങ​ൾ​ക്ക് ട്രെ​ൻ​ഡി ഡെ​ക്കോ​ർ വ​രെ മെ​ഡോ​റ ഹോം ​ഡെ​ക്കോ​റി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി.​എ​സ്. ജോ​യ് എം​എ​ൽ​എ, ച​ല​ച്ചി​ത്ര​താ​രം സ​ര​യു​മോ​ഹ​ൻ, ശ​ബ​രി​മ​ല മു​ൻ മേ​ൽ​ശാ​ന്തി പി.​എം. മ​നോ​ജ് ഏ​ന്പ്രാ​ന്തി​രി, ത​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ് തു​ട​ങ്ങി​യ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, സാ​ഹി​ത്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

Kerala

കു​റ്റി​പ്പു​റ​ത്തെ ബ​സ് അ​പ​ക​ടം; വൈ​ഷ്ണ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

കോ​ഴി​ക്കോ​ട്: കു​റ്റി​പ്പു​റ​ത്തെ ബ​സ് അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട വൈ​ഷ്ണ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ ചെ​റു​കു​ള​ത്തൂ​ർ മാ​വ​ന്നൂ​ർ​പ്പ​ടി​യി​ൽ വൈ​ഷ്ണ​വി​യു​ടെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച ശേ​ഷ​മാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്തി​മോ​പ​ചാ​ചാ​രം അ​ർ​പ്പി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. പു​തു​താ​യി നി​ർ​മ്മി​ച്ച വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് വൈ​ഷ്ണ​ന്‍റെ ചി​ത​യൊ​രു​ക്കി​യ​ത്. നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ വി​ലാ​പ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു സം​സ്കാ​രം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​റ്റി​പ്പു​റ​ത്തു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ വൈ​ഷ്ണ​വ് മ​ര​ണ​പ്പെ​ട്ട​ത്. ‌

അ​പ​ക​ട​സ​മ​യ​ത്ത് വൈ​ഷ്ണ​വി​ക്കൊ​പ്പം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാ​യ ജ്യേ​ഷ്ഠ​ൻ വൈ​ശാ​ഖും ഉ​ണ്ടാ​യി​രു​ന്നു. ഒ​രേ സീ​റ്റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വൈ​ശാ​ഖ് അ​ത്ഭു​ത​ക​ര​മാ​യാ​ണ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വൈ​ഷ്ണ​വ് ബ​സി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

 

 

Kerala

കു​റ്റി​പ്പു​റ​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. പൊ​ന്നാ​ന്നി സ്വ​ദേ​ശി​ക​ളാ​യ അ​സ്ലം (19) , അ​ൻ​സി​ഫ് (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പൊ​ന്നാ​നി-​കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ലെ സ​ർ​വീ​സ് റോ​ഡി​ൽ വ​ച്ചാ​ണ് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കു​ക​ൾ ര​ണ്ട് വ​ശ​ങ്ങ​ളി​ലേ​യ്ക്ക് തെ​റി​വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ അ​ൻ​സി​ൽ എ​ന്ന യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

മ​രി​ച്ച അ​സ്ല​മും അ​ൻ​സി​ഫും ഒ​രു ബൈ​ക്കി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ​റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

കു​റ്റി​പ്പു​റ​ത്ത് ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് വ​യ​റി​ള​ക്ക​വും ഛര്‍​ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ ഏ​ഴ് വ​യ​സു​കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​റ്റി​പ്പു​റം എ​ട​ച്ച​ലം ക​രി​മ്പ​ന​ക്ക​ല്‍ ഹ​ക്കീ​മി​ന്റെ മ​ക​ള്‍ ല​സ്‌​ന ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പൂ​ക്കാ​ട്ടി​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് ല​സ്ന മ​രി​ച്ച​ത്. ല​സ്‌​ന​യ്‌​ക്കൊ​പ്പം മാ​താ​വ് ഷ​ഹ​ല, ല​സ്‌​ന​യു​ടെ സ​ഹോ​ദ​രി മി​ന്‍​സ, ഹ​ക്കീ​മി​ന്റെ പി​താ​വ്, മാ​താ​വ്, സ​ഹോ​ദ​രി എ​ന്നി​വ​രെ​യും ഇ​തേ ല​ക്ഷ​ണ​ങ്ങ​ളാ​ല്‍ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഗ​ര്‍​ഭി​ണി​യാ​യ ഷ​ഹ​ല​യ്ക്കും മ​ക​ള്‍ മി​ന്‍​സ​യ്ക്കും കൂ​ടു​ത​ല്‍ ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഡ്രി​പ്പ് ന​ല്‍​കി​യി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍​ക്ക് ചി​കി​ത്സ​യും ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് വൈ​കു​ന്ന​രം ല​സ്‌​ന കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​രെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

ല​സ്‌​ന​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. വീ​ട്ടി​ല്‍ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം ത​ന്നെ​യാ​ണ് ഇ​വ​ര്‍ ക​ഴി​ച്ച​തെ​ന്നും വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ള്‍ എ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up