കുവൈറ്റ് സിറ്റി: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിച്ച എഐസിസി പ്രഖ്യാപനം ആഘോഷമാക്കി ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് കുവൈറ്റ് കമ്മിറ്റി. അബ്ബാസിയയിൽ നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് ചെസിൽ ചെറിയാൻ രാമപുരം ഉദ്ഘാടനം ചെയ്തു.
കേരളം കാത്തിരുന്ന ഈ തീരുമാനത്തിന് വേണ്ടി കേരളത്തിലെ ബഹുജനങ്ങളുടെ മനസറിഞ്ഞു പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും ഗൾഫ് പ്രദേശ് കൾച്ചറൽ കോൺഗ്രസ് (ജിപിസിസി) അഭിനന്ദനവും നന്ദിയും അറിയിച്ചു.
ജനറൽ സെക്രട്ടറി സാം നന്ദിയാട്ട്, ട്രെഷറർ മുരളി പണിക്കർ, സണ്ണി തോമസ്, എൽദോ പള്ളിപ്പുറം, ഇസ്മായിൽ പാലക്കാട്, ഷബീർ കൊയിലാണ്ടി, ചന്ദ്രമോഹൻ ആർ. നായർ, സിജോ പൗലോസ്, സി.എ. ഷാനവാസ്, ഇ.ആർ. അഭിജിത്, ഷരൺ കോമത്ത്, വിനീഷ് പള്ളത്ത്, രമേശ് കുമാർ പല്ലശന, റഷീദ് മാണിക്കോത്ത്, ഫയാസ് കാക്കടവൻ എന്നിവർ സംബന്ധിച്ചു.