കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ ദിനവും വിമോചന ദിനവും ആഘോഷിച്ച് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ. പ്രവാസി ലീഗൽ സെൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞ ചടങ്ങ് നോർക്ക ലോക കേരള സഭ പ്രതിനിധിയും പിഎൽസി കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷൈജിത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ പിഎൽസിയുടെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് അധികാരികളിൽ നിന്നും അഭിഭാഷകരിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾക്ക് നന്ദി പറയുകയും കുവൈറ്റ് ജനതയുടെ ആഘോഷങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.