Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KuwaitMahaEdavaka

Middle East and Gulf

കു​വൈ​റ്റ്‌ മ​ഹാ​ഇ​ട​വ​ക സ​പ്ത​തി ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ: റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു

കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ സ​പ്ത​തി ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള റാ​ഫി​ൾ കൂ​പ്പ​ണി​ന്‍റെ പ്ര​കാ​ശ​ന​വും ആ​ദ്യ വി​ൽ​പ​ന​യും സി​റ്റി നാ​ഷ​ണ​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച്‌ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക്‌ ശേ​ഷം ന​ട​ത്ത​പ്പെ​ടു​ക​യു​ണ്ടാ​യി.

ച​ട​ങ്ങു​ക​ൾ​ക്ക്‌ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി റ​വ. ഫാ. ​ബി​ജു ഡാ​നി​യേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ഹാ ഇ​ട​വ​ക ട്ര​സ്റ്റി ജെ​റി ജോ​ൺ കോ​ശി, സെ​ക്ര​ട്ട​റി റ്റി​ജു അ​ല​ക്സ് പോ​ൾ, മ​ല​ങ്ക​ര സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ തോ​മ​സ് കു​രു​വി​ള, മാ​ത്യു കെ. ​ഇ​ല​ഞ്ഞി​ക്ക​ൽ, സ​പ്ത​തി ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യൂ​സ് വ​ർ​ഗ്ഗീ​സ്, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ പി. ​ജോ​സ​ഫ്, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ന​വീ​ൻ കു​ര്യ​ൻ തോ​മ​സ്, പ്രോ​ഗ്രാം-​ക​ൺ​വീ​ന​ർ ബി​നു ബെ​ന്യാം, കൂ​പ്പ​ൺ ക​ൺ​വീ​ന​ർ തോ​മ​സ്കു​ട്ടി ജോ​സ​ഫ്, സ്പോ​ൺ​സ​ർ​ഷി​പ്പ്-​ക​ൺ​വീ​ന​ർ ജേ​ക്ക​ബ് വി. ​ജോ​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Latest News

Corehub Up