Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kyle Jamieson

കി​വീ​സ് വൈ​റ്റ്‌​വാ​ഷ്ഡ് വി​ൻ​ഡീ​സ്!

ഹാ​മി​ൽ​ട്ട​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് സ​മ്പൂ​ർ​ണ തോ​ൽ​വി. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​തു​മാ​യ മ​ത്സ​ര​ത്തി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് കി​വീ​സ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. നേ​ര​ത്തെ അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20 പ​ര​മ്പ​ര കി​വീ​സ് 3 - 1 എ​ന്ന നി​ല​യി​ൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ആ​ശ്വാ​സ ജ​യം തേ​ടി​യി​റ​ങ്ങി ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് 36.2 ഓ​വ​റി​ൽ 161 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 38 റ​ൺ​സ് നേ​ടി​യ റോ​ഷ്ട​ൺ ചേ​സാ​ണ് വി​ൻ​ഡീ​സ് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ർ. മ​റ്റാ​രും സ്കോ​റിം​ഗി​ൽ കാ​ര്യ​മാ​യ സം​ഭാ​വ​ന ചെ​യ്തി​ല്ല.

കി​വീ​സി​നാ​യി മാ​റ്റ് ഹെ​ൻ​ട്രി നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ജേ​ക്ക​ബ് ഡ​ഫി, മി​ച്ച​ൽ സാ​റ്റ്ന​ർ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

30.3 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കി​വീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്നു. മാ​ർ​ക്ക് ചാ​പ്മാ​ൻ (64) നേ​ടി​യ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് കി​വീ​സ് ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. 40 റ​ൺ​സ് നേ​ടി​യ മൈ​ക്കി​ൾ ബ്രേ​സ്‌​വെ​ലും കി​വീ​സ് നി​ര​യി​ൽ തി​ള​ങ്ങി. വി​ൻ​ഡീ​സി​നാ​യി മാ​ത്യു ഫോ​ർ​ഡ്, ജ​യ്ഡ​ൽ സീ​ൽ​സ് എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

നാ​ല് വി​ക്ക​റ്റ് നേ​ടി​യ മാ​റ്റ് ഹെ​ൻ​ട്രി​യാ​ണ് മ​ത്സ​ര​ത്തി​ലെ താ​രം. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളി​ൽ നി​ന്ന് ഏ​ഴ് വി​ക്ക​റ്റു​ക​ൾ പി​ഴു​ത കെ​യി​ൽ ജാ​മി​സ​ൺ പ​ര​മ്പ​ര​യു​ടെ താ​ര​മാ​യി.

Latest News

Corehub Up