Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Concillors

'ആ​ർ സു​ഗ​ത​ൻ രാ​ജി​വ​യ്ക്ക​ണം'; മേ​യ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സി​ൽ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രു​ടെ വ​ൻ പ്ര​തി​ഷേ​ധം. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ മേ​യ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ഉ​പ​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

പ്രതിഷേധക്കാർ മേയറെ തടയാൻ ശ്രമിച്ചത് എൽഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷത്തിന് ഇടയാക്കി. മേയർ വി.വി. രാജേഷിനെ ഓഫീസിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളികളോടെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഇതിനെ ബിജെപി കൗൺസിലർമാർ പ്രതിരോധിച്ചതാണ് കൈയേറ്റത്തിൽ കലാശിച്ചത്. മേയർക്കും ബിജെപിയുടെ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കും ഉന്തിലും തള്ളിലും പരിക്കേറ്റു.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡി​ൽ നി​ന്നു​ള്ള ബി​ജെ​പി കൗ​ൺ​സി​ല​റാ​ണ് ആ​ർ. സു​ഗ​ത​ൻ. 2023 മു​ത​ൽ ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പ കേ​സ് നി​ല​വി​ലു​ണ്ടാ​യി​രു​ന്നി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​പ്പി​ച്ചെ​ന്നും, തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ സു​ഗ​ത​നെ​തി​രെ കാ​പ്പ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യും എ​ൽ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കു​ന്നു.

കാ​പ്പ നി​യ​മ​പ്ര​കാ​രം നി​ല​വി​ൽ വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​രു പ്ര​തി​ക്ക് ജ​ന​പ്ര​തി​നി​ധി​യാ​യി തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും സു​ഗ​ത​ൻ എ​ത്ര​യും വേ​ഗം രാ​ജി​വെ​ക്ക​ണ​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​വ​ശ്യം. ദൈ​വ​ങ്ങ​ളു​ടെ​യും ബ​ലി​ദാ​നി​ക​ളു​ടെ​യും പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​സാ​ധു​വാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് 19 പേ​ർ വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തെ​ങ്കി​ലും ജ​യി​ലി​ലു​ള്ള​തി​നാ​ൽ ആ​ർ. സു​ഗ​ത​ന് മാ​ത്രം പു​നഃ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

 

Latest News

Corehub Up