Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Rally

ക്രി​യാ​ത്മ​ക പ്ര​തി​പ​ക്ഷ​മാ​കാ​ന്‍ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ല: എം.​വി. ഗോ​വി​ന്ദ​ന്‍

ക​​​ല്‍​പ്പ​​​റ്റ: ക്രി​​​യാ​​​ത്മ​​​ക പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​കാ​​​ന്‍ യു​​​ഡി​​​എ​​​ഫി​​​ന് ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍. എ​​​ല്‍​ഡി​​​എ​​​ഫ് വ​​​ട​​​ക്ക​​​ന്‍ മേ​​​ഖ​​​ല വി​​​ക​​​സ​​​ന മു​​​ന്നേ​​​റ്റ ജാ​​​ഥ ന​​​യി​​​ച്ച് ക​​​ല്‍​പ്പ​​​റ്റ​​​യി​​​ല്‍ എ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​ണു വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ച്ച​​ത്.

ഒ​​​രു വി​​​ക​​​സ​​​ന​​​ത്തെയും പ്ര​​​തി​​​പ​​​ക്ഷം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഗോ​​​വി​​​ന്ദ​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ള്‍​ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​യ​​​പ്പോ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് പ​​​ണം ന​​​ല്‍​ക​​​രു​​​തെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ച്ച​​​ത്. എ​​​ല്‍​ഡി​​​എ​​​ഫ് എം​​​എ​​​ല്‍​എ​​​മാ​​​രും എം​​​പി​​​മാ​​​രും പ​​​ണം ന​​​ല്‍​കി​​​യ​​​പ്പോ​​​ള്‍ കോ​​​ണ്‍​ഗ്ര​​​സ് അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വു​​​ത​​​ന്നെ ക​​​ത്തി​​​ച്ചു. സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ പ​​​ണം പി​​​രി​​​ച്ച് വീ​​​ട് നി​​​ര്‍​മി​​​ച്ചു​​​ന​​​ല്‍​കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ട് മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​ത് ക്രൂ​​​ര​​​ത​​​യാ​​​ണ്.

ഇ​​​പ്പോ​​​ള്‍ പി​​​രി​​​ച്ച പ​​​ണ​​​വു​​​മി​​​ല്ല, പി​​​രി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച ആ​​​പ്പു​​​മി​​​ല്ല. എ​​​വി​​​ടെ​​​യാ​​​ണ് ഈ ​​​പ​​​ണം പോ​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഭ​​​വ​​​ന​​​നി​​​ര്‍​മാ​​​ണ​​​ത്തി​​​നെ​​​ന്നു പ​​​റ​​​ഞ്ഞ് കോ​​​ണ്‍​ഗ്ര​​​സ് മൂ​​​ന്നേ​​​ക്ക​​​ര്‍ സ്ഥ​​​ലം വാ​​​ങ്ങി​​​യ​​​ത് പാ​​​വ​​​ങ്ങ​​​ളെ പ​​​റ്റി​​​ക്കാ​​​നാ​​​ണ്. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റേ​​​തു കാ​​​ട്ടി​​​ക്കൂ​​​ട്ട​​​ലാ​​​ണ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ക്കാ​​​നും പ്ര​​​മേ​​​യം പാ​​​സാ​​​ക്കാ​​​നു​​​മു​​​ള്ള എ​​​ല്ലാ അ​​​ധി​​​കാ​​​ര​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യു​​​ണ്ട്. അ​​​തൊ​​​ന്നും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ കോ​​​പ്രാ​​​യം കാ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പോ​​​റ്റി​​​യെ കേ​​​റ്റി​​​യ​​​ത് ആ​​​രാ​​​ണെ​​​ന്നു കൃ​​​ത്യ​​​മാ​​​യി ജ​​​ന​​​ങ്ങ​​​ള്‍​ക്ക് മ​​​ന​​​സി​​​ലാ​​​യി. എ​​​ല്ലാം എ​​​തി​​​രാ​​​യെ​​​ന്ന് ക​​​ണ്ട​​​പ്പോ​​​ള്‍ ഒ​​​ളി​​​ച്ചോ​​​ടു​​​ക​​​യാ​​ണു പ്ര​​​തി​​​പ​​​ക്ഷം.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​യ ഒ​​​രാ​​​ളും നി​​​യ​​​മ​​​ത്തി​​​ന്‍റെ മു​​​മ്പി​​​ല്‍ വ​​​രാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട​​​രു​​​തെ​​​ന്നാ​​​ണ് പാ​​​ര്‍​ട്ടി നി​​​ല​​​പാ​​​ട്. കു​​​റ്റ​​​ക്കാ​​​ര്‍ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണം. ഒ​​​രാ​​​ളെ​​​യും സം​​​ര​​​ക്ഷി​​​ക്കി​​​ല്ല. ഇ​​​താ​​​ണ് അ​​​ന്നും ഇ​​​ന്നും പ​​​റ​​​യു​​​ന്ന​​​ത്. യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും ഇ​​​ത് മാ​​​റ്റി​​​പ്പ​​​റ​​​യു​​​ക​​​യാ​​​ണ്.

വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന് മ​​​ര​​​ണാ​​​ന​​​ന്ത​​​രം ല​​​ഭി​​​ച്ച പ​​​ദ്മ​​​വി​​​ഭൂ​​​ഷ​​​ൺ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മോ​​​യെ​​​ന്ന തീ​​​രു​​​മാ​​​നം കു​​​ടും​​​ബ​​​ത്തി​​​നു വി​​​ടാം എ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു പാ​​​ര്‍​ട്ടി സ്വീ​​​ക​​​രി​​​ച്ച​​​ത്. ബ​​​ഹു​​​മ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ള്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് കു​​​ടും​​​ബം പ​​​റ​​​ഞ്ഞു. ആ ​​​സ​​​ന്തോ​​​ഷ​​​ത്തി​​​ല്‍ പ​​​ങ്കു​​​ചേ​​​രു​​​ക​​​യാ​​​ണ് പാ​​​ര്‍​ട്ടി ചെ​​​യ്ത​​​ത്. വി​​​ഷ​​​യ​​​ത്തി​​​ല്‍ വി​​​എ​​​സി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​ന് ഒ​​​പ്പ​​​മാ​​​ണ് പാ​​​ര്‍​ട്ടി​​​യെ​​​ന്നും ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

Latest News

Corehub Up