Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Campaign

Pathanamthitta

തി​രു​വ​ല്ല​യി​ല്‍ എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം; മാ​ത്യു ടി ​തോ​മ​സി​ന്‍റെ റോ​ഡ് ഷോ ​ഇ​ന്ന്

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ത്യു ടി. ​തോ​മ​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച് റോ​ഡ്ഷോ ഇ​ന്ന്. എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ലം നേ​തൃ​യോ​ഗം ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചു.

മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ ആ​ർ. സ​ന​ല്‍​കു​മാ​ര്‍ ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി മാ​ത്യു ടി ​തോ​മ​സി​നെ സ്വീ​ക​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നു സ​മീ​പ​ത്തു നി​ന്ന് സ്ഥാ​നാ​ര്‍​ഥി​യെ സ്വീ​ക​രി​ച്ചു കൊ​ണ്ടു​ള്ള റോ​ഡ് ഷോ ​ ആ​രം​ഭി​ക്കും.
21നു ​വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തി​രു​വ​ല്ല അ​സം​ബ്ലി മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ചേ​രും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം. ​സ്വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ക്ക​യി​ട​ങ്ങ​ളി​ലും ചു​വ​രെ​ഴു​ത്തു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

മേ​ഖ​ലാ പ്ര​വ​ര്‍​ത്ത​ക യോ​ഗ​ങ്ങ​ളും ബൂ​ത്ത് ക​ണ്‍​വ​ന്‍​ഷ​നു​ക​ളും കു​ടും​ബ​യോ​ഗ​ങ്ങ​ളും ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ങ്ങ​ളു​മാ​യി എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കാ​നും മ​ണ്ഡ​ലം ക​മ്മ​റ്റി നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഫ്രാ​ന്‍​സി​സ് വി. ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​പി. ഉ​ദ​യ​ഭാ​നു, എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ അ​ല​ക്‌​സ് ക​ണ്ണ​മ​ല, മ​ല്ല​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നു വ​ര്‍​ഗീ​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി. ​എ​ന്‍. രാ​ജേ​ഷ്, തി​രു​വ​ല്ല ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നി​ല്‍​കു​മാ​ർ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്‌​സ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം​കു​ള​പ്പ​ള്ളി​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ള്‍ മാ​ത്യു, റെ​യ്‌​ന ജോ​ണ്‍​സ്ബ​ര്‍​ഗ്, മു​ഹ​മ്മ​ദ് സ​ലിം, പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, ബെ​ന്നി പാ​റ​യി​ൽ, രാ​ജ​ന്‍ എം. ​ഈ​പ്പ​ൻ, ബേ​ബി തോ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up