Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LDF Independent

ലീഗ് വിമതൻ മങ്കടയിൽ എൽഡിഎഫ് സ്വതന്ത്രൻ

മ​​ങ്ക​​ട (മ​​ല​​പ്പു​​റം): മ​​ങ്ക​​ട​​യി​​ൽ പ്ര​​ഖ്യാ​​പി​​ച്ച സ്ഥാ​​നാ​​ർ​​ഥി​​യെ പി​​ൻ​​വ​​ലി​​ച്ച് ലീ​​ഗ് വി​​മ​​ത​​ൻ കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദ് എ​​ൽ​​ഡി​​എ​​ഫ് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി. സി​​പി​​എം പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗം എ. ​​വി​​ജ​​യ​​രാ​​ഘ​​വ​​ൻ ഇ​​ട​​തു​​മു​​ന്ന​​ണി പി​​ന്തു​​ണ​​യ് ക്കു​​ന്ന മ​​ങ്ക​​ട​​യി​​ലെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദി​​നെ പ്ര​​ഖ്യാ​​പി​​ച്ചു.

സ്ഥാ​​നാ​​ർ​​ഥി​​നി​​ർ​​ണ​​യ​​ത്തി​​ന്‍റെ പേ​​രി​​ൽ മു​​സ്‌​​ലിം ലീ​​ഗു​​മാ​​യി ഇ​​ട​​ഞ്ഞ് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദ് നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി എം.​​പി. അ​​ല​​വി​​യെ നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. അ​​ല​​വി​​യെ പി​​ൻ​​വ​​ലി​​ച്ചാ​​ണു കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദി​​നെ ഇ​​പ്പോ​​ൾ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, മ​​ങ്ക​​ട​​യി​​ൽ മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണു ല​​ക്ഷ്യ​​മെ​​ന്നും അ​​തി​​ന് ത​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​ത്വം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തി​​ൽ ബു​​ദ്ധി​​മു​​ട്ടി​​ല്ലെ​​ന്നും അ​​ല​​വി പ​​റ​​ഞ്ഞു.

മ​​ങ്ക​​ട​​യി​​ൽ മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണു കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദ് പാ​​ർ​​ട്ടി വി​​ട്ട് സ്വ​​ത​​ന്ത്ര സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ​​ത്രി​​ക ന​​ൽ​​കി​​യ​​ത്. മു​​സ്‌​​ലിം ലീ​​ഗി​​ന്‍റെ മ​​ങ്ക​​ട നി​​യോ​​ജ​​കമ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്നു കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദ്.

മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി​​ക്കെ​​തി​​രേ കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദ് ക​​ടു​​ത്ത ആ​​രോ​​പ​​ണ​​മാ​​ണ് ഉ​​ന്ന​​യി​​ച്ച​​ത്. ലീ​​ഗ് നേ​​തൃ​​ത്വ​​ത്തെ ഭീ​​ഷ​​ണി​​പ്പെടു​​ത്തു​​ക​​യും ഫാ​​ൻ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ച് സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​ക്കു​​ക​​യും ചെ​​യ്താ​​ണ് അ​​ലി സീ​​റ്റ് നേ​​ടി​​യ​​തെ​​ന്നാ​​യി​​രു​​ന്നു ആ​​രോ​​പ​​ണം. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് മു​​സ്‌​​ലിംലീ​​ഗ് നേ​​തൃ​​ത്വം കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദി​​നെ ഈ​​യി​​ടെ പു​​റ​​ത്താ​​ക്കി.

ഇ​​ട​​തു​​പ​​ക്ഷ​​ത്തു​​നി​​ന്ന് മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി​​യെ ലീ​​ഗി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​നു നേ​​ര​​ത്തേ ചു​​ക്കാ​​ൻ പി​​ടി​​ച്ച​​യാ​​ളാ​​ണ് കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദ്. മൂ​​ന്ന് ടേ​​മും ക​​ഴി​​ഞ്ഞ് അ​​ലി വീ​​ണ്ടും ജ​​ന​​വി​​ധി തേ​​ടു​​ന്ന​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് മു​​ന്പ് കൈ​​പി​​ടി​​ച്ച് കൊ​​ണ്ടു​​വ​​ന്ന​​യാ​​ൾ ത​​ന്നെ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി എ​​തി​​ർ​​സ്ഥാ​​നാ​​ർ​​ഥി​​യാ​​കു​​ന്ന​​ത്.

കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദി​​നെ മ​​ങ്ക​​ട​​യി​​ൽ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​റ​​കെ മ​​ങ്ക​​ട​​യി​​ലെ എ​​ൽ​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ കു​​ന്ന​​ത്ത് മു​​ഹ​​മ്മ​​ദി​​ന്‍റെ വ​​സ​​തി​​യി​​ലെ​​ത്തി അ​​ദ്ദേ​​ഹ​​ത്തെ ക​​ണ്ട് പി​​ന്തു​​ണ അ​​റി​​യി​​ച്ചു.

Latest News

Corehub Up