Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LNG

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വളം, പഞ്ചസാര വ്യവസായങ്ങൾ നിലയ്ക്കും

കോ​​​ട്ട​​​യം: പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ സം​​​ഘ​​​ര്‍ഷം തു​​​ട​​​ര്‍ന്നാ​​​ല്‍ കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കും. പ്ര​​​കൃ​​​തി​​​വാ​​​ത​​​കം (എ​​​ല്‍എ​​​ന്‍ജി) ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യു​​​ന്ന​​​തോ​​​ടെ രാ​​​സ​​​വ​​​ളം നി​​​ര്‍മാ​​​ണം നി​​​ല​​​യ്ക്കും. ഇ​​​റ​​​ക്കു​​​മ​​​തി എ​​​ല്‍എ​​​ന്‍ജി​​​യു​​​ടെ മു​​​പ്പ​​​ത് ശ​​​ത​​​മാ​​​നം ഉ​​​പ​​​യോ​​​ഗം രാ​​​സ​​​വ​​​ളം മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്.

വ​​​ളം നി​​​ര്‍മാ​​​ണ​​​ത്തി​​​നു​​​വേ​​​ണ്ട എ​​​ല്‍എ​​​ന്‍ജി 80 ശ​​​ത​​​മാ​​​ന​​​വും ഇ​​​റ​​​ക്കു​​​മ​​​തി​​​യാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു വേ​​​ണ്ട എ​​​ല്‍എ​​​ന്‍ജി 65 ശ​​​ത​​​മാ​​​ന​​​വും ഹോ​​​ര്‍മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണ് എ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​ഘ​​​ര്‍ഷം നീ​​​ണ്ടു​​​പോ​​​യാ​​​ല്‍ രാ​​​സ​​​വ​​​ളം നി​​​ര്‍മാ​​​ണം കു​​​റ​​​യും.

അ​​​മോ​​​ണി​​​യം, സ​​​ള്‍ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡ് വ​​​ര​​​വി​​​ലു​​​ള്ള ത​​​ട​​​സം കൃ​​​ഷി അ​​​ധി​​​ഷ്ഠി​​​ത വ്യ​​​വ​​​സ​​​ത്തെ ബാ​​​ധി​​​ക്കും. കാ​​​ര്‍ഷി​​​ക കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ വ​​​ര​​​വി​​​ലും കു​​​റ​​​വു​​​ണ്ട്. ഇ​​​ന്ത്യ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍ പ​​​ശ്ചി​​​മേ​​​ഷ്യ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​ണ് സ​​​ള്‍ഫ​​​ര്‍ വാ​​​ങ്ങി​​​യി​​​രു​​​ന്ന​​​ത്.

പ്ര​​​തി​​​വ​​​ര്‍ഷം ഇ​​​ന്ത്യ 420 മി​​​ല്യ​​​ന്‍ ഡോ​​​ള​​​റി​​​ന്റെ സ​​​ള്‍ഫ​​​ര്‍ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ല്‍നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ലും യു​​​എ​​​ഇ​​​യി​​​ല്‍ നി​​​ന്നാ​​​ണ്. ക​​​രി​​​മ്പു​​​കൃ​​​ഷി​​​യും വ്യ​​​വ​​​സാ​​​യ​​​വും നി​​​ല​​​വി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.

പ​​​ഞ്ച​​​സാ​​​ര മി​​​ല്ലു​​​ക​​​ള്‍ ക​​​രി​​​മ്പി​​​ന്‍ ജ്യൂ​​​സി​​​ല്‍ നി​​​ന്ന് പ​​​ഞ്ച​​​സാ​​​ര ശു​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന മൂ​​​ല​​​ക​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് സ​​​ള്‍ഫ്യൂ​​​രി​​​ക് ആ​​​ഡി​​​സ്. പ്ര​​​തി​​​വ​​​ര്‍ഷം 1.05 ല​​​ക്ഷം ട​​​ണ്‍ സ​​​ള്‍ഫ്യൂ​​​രി​​​ക് ആ​​​സി​​​ഡ് ഇ​​​ന്ത്യ​​​യി​​​ല്‍ വേ​​​ണ്ടി​​​വ​​​രും.

എ​​​ണ്ണ​​​വി​​​ല വ​​​ര്‍ധി​​​ച്ചാ​​​ല്‍ പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍വി​​​ല ഉ​​​യ​​​ര്‍ന്ന് ച​​​ര​​​ക്കു​​​നീ​​​ക്ക​​​ത്തി​​​ന് ചെ​​​ല​​​വേ​​​റും. ഇ​​​തു​​​വ​​​ഴി എ​​​ല്ലാ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല ഉ​​​യ​​​രും. ഉ​​​ള്ളി, സ​​​വോ​​​ള, ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങ്, ബ​​​സു​​​മ​​​തി അ​​​രി ക​​​യ​​​റ്റു​​​മ​​​തി നി​​​ല​​​ച്ച​​​തോ​​​ടെ ഇ​​​വ​​​യു​​​ടെ വി​​​ല ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണിയി​​​ല്‍ ഇ​​​ടി​​​ഞ്ഞു.

Latest News

Corehub Up