കൊച്ചി: ഓപ്പറേഷന് തൂഫാന് നാര്‍ക്കോ ഹണ്ടിന്റെ ഭാഗമായി പള്ളുരുത്തിയില്‍ നടത്തിയ പരിശോധനയില്‍ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. പള്ളുരുത്തി ചുള്ളിക്കല്‍ വീട്ടില്‍ അനു ജോയ് (36) ആണ് പിടിയിലായത്.
പള്ളുരുത്തി പുല്ലര്‍ ദേശം റോഡ് സ്നേഹം ലൈനിലുളള പ്രതിയുടെ വീട്ടില്‍നിന്നും 11 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.