ഗാന്ധിനഗർ : മെഡിക്കൽ കോളജ് ആശുപത്രിയുടെ സെൻട്രൽ ലാബിന്റെ കൗണ്ടർ അത്യാഹിത വിഭാഗത്തിന് സമീപം തുടങ്ങാൻ അനുമതി. പൊടിപാറ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിവിധ പരിശോധനാ സാന്പിൾ ശേഖരണ കൗണ്ടറാണ് അത്യാഹിത വിഭാഗത്തിനു സമീപത്തായി ആരംഭിക്കാൻ തീരുമാനമാനിച്ചത്.
ആശുപത്രി വികസന സമതിയുടെ കമ്മിറ്റിയിലാണ് ലാബിന്റെ കൗണ്ടർ തുറക്കാൻ തീരുമാനമായത്. ഇതു സംബന്ധിച്ചുള്ള മെമ്മോറാണ്ടം കേരള എൻജിഒ അസോസിയേഷൻ ഭാരവാഹികളായ പി.ബി ബിജുമോൻ, ഷാഹുൽ ഹമീദ്, ജയ് മോൻ, അനിൽകുമാർ, ജയ എന്നിവർ ചേർന്ന് നാട്ടകം സുരേഷ് എംഎൽഎക്ക് നൽകിയിരുന്നു.
അത്യാഹിത വിഭാഗത്തിന്റെ ഇടതുവശത്ത് റെഡ് സോൺ മുറിയുടെ പുറത്ത് റോഡിനോട് ചേർന്നാണ് കൗണ്ടർ സജ്ജീകരിക്കുന്നത്.