പാരിസ്: ഫ്രാൻസിൽ വീണ്ടും പ്രതിഷേധം. വിദ്യാർഥികൾക്കൊപ്പം തൊഴിലാളി യൂണിയനുകൾ ഇന്നലെ രാജ്യത്തുടനീളം റാലികൾ സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർധിച്ചതിൽ രാജ്യത്ത് ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണിത്.
ഇന്നലെ രാവിലെ നഗരങ്ങളും പട്ടണങ്ങളും ഉൾപ്പെടെ 70 സ്ഥലങ്ങളിൽ രണ്ടര ലക്ഷം പേർ പ്രകടനങ്ങളിൽ പങ്കെടുത്തുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലിയോൺ നഗരത്തിൽ ചില അക്രമങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്.
പ്രകടനങ്ങൾക്കു മുന്നോടിയായി രാജ്യത്തുടനീളം 70,000 പൊലിസുകാരെ വിന്യസിച്ചതായി ആഭ്യന്തരമന്ത്രി ലോറന്റ് നൂനസ് അറിയിച്ചു.