ചെന്നൈ: ചെന്നൈയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരിപാർട്ടിക്കിടെ സംഗീത സംവിധായകന്റെ മകൾ ഉൾപ്പടെ 18 പേർ അറസ്റ്റിൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചെന്നൈ നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.
ഇവരുടെ പക്കൽ നിന്ന് കഞ്ചാവ് ഉൾപ്പടെയുള്ളവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ മൂന്ന് സ്ത്രീകളും ഹോട്ടൽ മാനേജരും ഉൾപ്പെടുന്നു.