Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lahore

ലാഹോറിൽ വിദേശവനിതകളെ ബലാത്സംഗം ചെയ്ത കേസിൽ ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു‌ടെ ബന്ധു ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ലാ​​​ഹോ​​​റി​​​ൽ ര​​​ണ്ട് വി​​​ദേ​​​ശ യു​​​വ​​​തി​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത കേ​​​സി​​​ൽ പാക്ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഇ​​​ഷാ​​​ഖ് ദാ​​​റി​​​ന്‍റെ ബ​​​ന്ധു ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ മാ​​​സം ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് റാ​​​സ ദാ​​​ർ ആ​​​ണ് പാ​​​ക് ഉ​​​പ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ബ​​​ന്ധു. ഇ​​​യാ​​​ളെ​​​ക്കൂ​​​ടാ​​​തെ ഹ​​​സ​​​ൻ റാ​​​സ, സി​​​ക്ക​​​ന്ദ​​​ർ ഖാ​​​ൻ, സാ​​​ജി​​​ദ് അ​​​ലി എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​ക​​​ളെ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ഞ്ചാ​​​മ​​​നാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ പോ​​​ലീ​​​സ് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മു​​​തി​​​ർ​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​താ​​​വി​​​ന്‍റെ ബ​​​ന്ധു ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ അ​​​തീ​​​വ പ്രാ​​​ധാ​​​ന്യ​​​ത്തോ​​​ടെ​​​യാ​​​ണ് രാ​​​ജ്യം ഈ ​​​കേ​​​സി​​​നെ വീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ജൂ​​​ൺ 29നാ​​​ണ് നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്‌​​​സ്, വെ​​​ന​​​സ്വേ​​​ല സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ യു​​​വ​​​തി​​​ക​​​ളെ ലാ​​​ഹോ​​​റി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​ത്.

NRI

മ​ത​പ​ര​മാ​യ ഭീ​ക​ര​വാ​ദ​ത്തെ അ​തി​ന്‍റെ വേ​രു​ക​ൾ ക​ണ്ടെ​ത്തി ത​ട​യു​ക: ലാ​ഹോ​ർ മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ്

ലാ​ഹോ​ർ: "ഭീ​ക​ര​വാ​ദ​ത്തി​ന് പ്ര​ത്യേ​ക​മാ​യൊ​രു സ്വ​ഭാ​വ​മോ, റി​ക്രൂ​ട്ട്മെ​ന്‍റ് രീ​തി​യോ, പ്രേ​ര​ണാ ഘ​ട​ക​ങ്ങ​ളോ പി​ന്തു​ണ​യോ ഉ​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ല​ന്ന് ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ്.

പാക്കിസ്ഥാ​നി​ലെ ലാ​ഹോ​റി​ൽ മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ മാസം 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ന്ന എ​ട്ടാ​മ​ത് ലോ​ക മ​ത സ​മ്മേ​ള​ന​ത്തി​ൽ “Spirituality as a Resource to Counter Religious Extremism” എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മി​ൻ​ഹാ​ജ് സ​ർ​വ​ക​ലാ​ശാ​ല​യും പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രും ചേ​ർ​ന്ന് സ്പോ​ൺ​സ​ർ ചെ​യ്ത കോ​ൺ​ഫ​റ​ൻ​സി​ൽ, ലോ​ക​മെ​ങ്ങു​മു​ള്ള മ​താ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ യു​എ​സ്എ​യി​ലെ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി അ​ദ്ദേ​ഹം ക്ഷ​ണി​ക്ക​പ്പെ​ട്ട​ത്.

മ​ത​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ സ​മൂ​ഹ​ത്തെ ആ​ഴ​ത്തി​ൽ ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന് ഫാ.ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നെ ചെ​റു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹ്യ ഉ​ൾ​പ്പെ​ടു​ത്ത​ൽ, മ​ത​നേ​താ​ക്ക​ളു​മാ​യു​ള്ള സ​ജീ​വ ഇ​ട​പെ​ട​ൽ, മ​ത​സ്വാ​ത​ന്ത്ര്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ അ​ട​ങ്ങി​യ ബ​ഹു​മു​ഖ​മാ​യ സ​മീ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​താ​ധി​ഷ്ഠി​ത ഭീ​ക​ര​വാ​ദം ഒ​രു സ​ങ്കീ​ർ​ണമാ​യ സാ​മൂ​ഹ്യ പ്ര​തി​ഭാ​സ​മാ​ണ്, അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ അ​ന​വ​ധി ആ​ണെ​ന്നും അ​തി​ന്‍റെ ഫ​ല​ങ്ങ​ൾ സ​മൂ​ഹ​ത്തെ ആ​ഴ​ത്തി​ൽ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​താ​ധി​ഷ്ഠി​ത ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ സ്വ​ഭാ​വ​വും അ​തി​ന്‍റെ സാ​ധ്യ​താ പ്രേ​ര​ക​ങ്ങ​ളും വ​ള​രെ വൈ​വി​ധ്യ​മാ​ർ​ന്ന​താ​യി​രി​ക്കു​ന്നു. ഭീ​ക​ര​വാ​ദ​ത്തെ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ പ്ര​ദേ​ശാ​ന്ത​ര​മാ​യി വ്യാ​പ​ക​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ കാ​ണി​ക്കു​ന്നു എന്ന് ഫാ. ​ഡോ. ജോ​സ​ഫ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

മ​ത​പ​ര​മാ​യ മ​നോ​ഭാ​വ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ചും അ​സ​ഹി​ഷ്ണു​ത​യും ഒ​റ്റ​പ്പെ​ടു​ത്ത​ലും, വ്യ​ക്തി​ക​ളെ​യും ഗ്രൂ​പ്പു​ക​ളെ​യും തീ​വ്ര​വാ​ദ​ത്തി​ന് അ​ടി​മ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കു​ന്നു. മ​തം പൊ​തു​വെ ന​ന്മ​യു​ടെ ശ​ക്തി​യാ​ണെ​ങ്കി​ലും അ​തി​ന്‍റെ തെ​റ്റാ​യ വ്യാ​ഖ്യാ​ന​ങ്ങ​ളും പ്ര​യോ​ഗ​ങ്ങ​ളും തീ​വ്ര​വാ​ദ​പ​ര​മാ​യ ആ​ശ​യ​ങ്ങ​ൾ വ​ള​രാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ച്ചേ​ക്കാം.

ഭീ​ക​ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ന​ശാ​സ്ത്ര​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ഘ​ട​ക​ങ്ങ​ളെ മ​ന​സി​ലാ​ക്കു​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​ലൂ​ടെ ആ​ത്മീ​യ ബോ​ധം വ​ള​ർ​ത്തു​ക, മ​താ​ന്ത​ര സം​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ക​രു​ണാ​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സം വി​ക​സി​പ്പി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ മ​ത​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ ചെ​റു​ക്കാ​നും, മ​ത​ത്തെ സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ഹ​വ​ർ​ത്തി​ത്ത്വ​ത്തി​ന്‍റെ​യും ശ​ക്തി​യാ​യി തി​രി​ച്ചു​പി​ടി​ക്കാ​നും സ​മൂ​ഹ​ത്തി​ന് ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Latest News

Corehub Up