Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lakkidi Aramalai

Wayanad

ല​ക്കി​ടി അ​റ​മ​ല​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം: ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വ്യാ​പ​ക കൃ​ഷി​നാ​ശം

വൈ​ത്തി​രി: ല​ക്കി​ടി​ക്ക് സ​മീ​പ​മു​ള്ള അ​റ​മ​ല പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി തു​ട​ര്‍​ച്ച​യാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ വ​ന​ത്തി​നു​ള്ളി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന ആ​ന​ക​ള്‍ പു​ല​ര്‍​ച്ചെ​വ​രെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ ത​മ്പ​ടി​ക്കു​ക​യാ​ണ്.

പ​ഴു​ത്ത ച​ക്ക​യു​ടെ ഗ​ന്ധം പി​ടി​ച്ചാ​ണ് കാ​ട്ടാ​ന​ക​ള്‍ പ്ര​ധാ​ന​മാ​യും ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ച​ക്ക​യ്ക്ക് പു​റ​മെ തെ​ങ്ങ്, ക​മു​ക്, വാ​ഴ, കാ​പ്പി തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു​ണ്ട്. പ​ല ക​ര്‍​ഷ​ക​രു​ടെ​യും വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​മാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ രാ​ത്രി ഇ​രു​ട്ടി​വെ​ളു​ക്കു​മ്പോ​ഴേ​ക്കും ഇ​ല്ലാ​താ​ക്കു​ന്ന​ത്.
വ​ലി​യ പ്ലാ​വു​ക​ള്‍ ആ​ന​ക​ള്‍ കു​ലു​ക്കി മ​റി​ക്കു​ന്ന​തും തെ​ങ്ങു​ക​ള്‍ ച​വി​ട്ടി​മു​റി​ക്കു​ന്ന​തും പ​തി​വു​കാ​ഴ്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. "രാ​ത്രി​യാ​യാ​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പേ​ടി​യാ​ണ്. വീ​ടി​ന് തൊ​ട്ട​ടു​ത്താ​ണ് ആ​ന​ക​ള്‍ വ​ന്നു നി​ല്‍​ക്കു​ന്ന​ത്.

പ്ലാ​വി​ലെ ച​ക്ക​ക​ളെ​ല്ലാം അ​വ ന​ശി​പ്പി​ച്ചു. ഇ​വി​ടെ ജീ​വി​ക്കു​ന്ന ഞ​ങ്ങ​ള്‍​ക്ക് വ​ലി​യ ഭീ​തി​യാ​ണ്.' അ​റ​മ​ല സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം കാ​ര​ണം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ക​ടു​ത്ത ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​ത്. നേ​രം ഇ​രു​ട്ടി​യാ​ല്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ല​ര്‍​ച്ചെ തോ​ട്ടം ജോ​ലി​ക​ള്‍​ക്ക് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ജോ​ലി​ക്ക് ഇ​റ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ട്യൂ​ഷ​നും മ​റ്റും പോ​കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ല​ക്കി​ടി അ​റ​മ​ല റോ​ഡി​ലെ ബൈ​ക്ക് യാ​ത്രി​ക​രും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും പ​ല​പ്പോ​ഴും ആ​ന​ക​ളു​ടെ മു​ന്നി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ട്.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ന്‍ വ​ല്ല​പ്പോ​ഴും എ​ത്തു​ന്ന വാ​ച്ച​ര്‍​മാ​രു​ടെ ശ്ര​മം താ​ത്കാ​ലി​ക ആ​ശ്വാ​സം മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​ത്. ജ​ന​വാ​സ​മേ​ഖ​ല അ​തി​ര്‍​ത്തി​ക​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സോ​ളാ​ര്‍ വേ​ലി​ക​ളോ ആ​ന​ക്കി​ട​ങ്ങു​ക​ളോ സ്ഥാ​പി​ക്കു​ക, വ​നം​വ​കു​പ്പി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക, കാ​ട്ടാ​ന​ക​ള്‍ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ പ​രി​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് അ​റ​മ​ല​യി​ലെ നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

Latest News

Corehub Up