Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LalbaghChaRaja

Kouthukam

ഡ​യ​മ​ണ്ട് പ്ര​ഭ​യി​ൽ ഗ​ണ​പ​തി ഭ​ഗ​വാ​ൻ: 3.8 ല​ക്ഷം അ​മേ​രി​ക്ക​ൻ ഡ​യ​മ​ണ്ടു​ക​ളി​ൽ തി​ള​ങ്ങി ഹൈ​ദ​രാ​ബാ​ദി​ലെ അ​പൂ​ർ​വ്വ പ്ര​തി​ഷ്ഠ

ഇ​ത്ത​വ​ണ​ത്തെ ഗ​ണേ​ശോ​ത്സ​വ​ത്തി​ൽ ആ​ത്മീ​യ​ത​യ്ക്കൊ​പ്പം അ​പൂ​ർ​വ്വ​മാ​യ ആ​ഭ​ര​ണ ഭം​ഗി​കൊ​ണ്ടും ശ്ര​ദ്ധ നേ​ടു​ക​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ ബി​ഗം ബ​സാ​റി​ലു​ള്ള ലി​ചി പേ​ൾ സെ​റ്റ് ജ്വ​ല്ല​റി​യി​ലെ ഗ​ണ​പ​തി പ്ര​തി​ഷ്ഠ.

24 കാ​ര​റ്റ് സ്വ​ർ​ണ്ണം പൂ​ശി​യ​തും അ​മൂ​ല്യ​മാ​യ 3,83,800 അ​മേ​രി​ക്ക​ൻ ഡ​യ​മ​ണ്ടു​ക​ൾ പ​തി​പ്പി​ച്ച​തു​മാ​യ ഈ ​ഗ​ണ​പ​തി വി​ഗ്ര​ഹം കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ൽ ഗ​ണേ​ശോ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത​മാ​യ മും​ബൈ 'ലാ​ൽ​ബാ​ഗ് ചാ ​രാ​ജ' വി​ഗ്ര​ഹ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ, പി​ത്ത​ള ഉ​ൾ​പ്പെ​ടെ അ​ഞ്ച് വ്യ​ത്യ​സ്ത ലോ​ഹ​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ചാ​ണ് ഇ​ത് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ ജ്വ​ല്ല​റി​യി​ൽ ഫാ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മ്മി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ ഡ​യ​മ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ഗ്ര​ഹ​ത്തി​ന് ഒ​രു 'ജ്വ​ല്ല​റി ട​ച്ച്' ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്ന് സം​ഘാ​ട​ക​നാ​യ അ​ധ​ർ അ​ഗ​ർ​വാ​ൾ വ്യ​ക്ത​മാ​ക്കി.

ശി​ല്പ​ക​ല​യി​ൽ ഏ​റെ പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​ണ് ഈ ​വി​ഗ്ര​ഹം. വി​ഗ്ര​ഹ​ത്തി​ന് പി​ന്നി​ലെ പ്ര​ഭാ​വ​ല​യ​ത്തി​ൽ ദ​ശാ​വ​താ​ര രൂ​പ​ങ്ങ​ളും, മു​ക​ൾ​ഭാ​ഗ​ത്താ​യി ബാ​ലാ​ജി ഭ​ഗ​വാ​ന്‍റെ രൂ​പ​വും, ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ല​ക്ഷ്മീ-​സ​ര​സ്വ​തി ദേ​വി​മാ​രു​ടെ പ്ര​തി​ഷ്ഠ​ക​ളും കൊ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

പ​ഴ​യ ഹൈ​ദ​രാ​ബാ​ദി​ലെ ബാ​ല്യ​കാ​ല ഓ​ർ​മ്മ​ക​ളും ഭ​ക്തി​യു​മാ​ണ് ഇ​ത്ത​ര​മൊ​രു വേ​റി​ട്ട ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് അ​ധ​ർ അ​ഗ​ർ​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഈ ​അ​പൂ​ർ​വ്വ പ്ര​തി​ഷ്ഠ വ​ൻ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​ഗ്ര​ഹ​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തു​ന്ന​ത്.

ഇ​തി​ന്‍റെ നി​ർ​മ്മാ​ണ​ച്ചെ​ല​വ് എ​ത്ര​യാ​ണെ​ന്നും, വി​ഗ്ര​ഹം ഒ​ഴു​ക്കു​ന്ന ചെ​യ്യു​ന്ന സ്ഥ​ലം ഏ​താ​ണെ​ന്നും അ​റി​യാ​നു​ള്ള കൗ​തു​ക​ത്തി​ലാ​ണ് മ​റ്റു​ചി​ല​ർ.

കോ​വി​ഡി​ന് മു​ൻ​പു​ള്ള കാ​ല​ത്ത് ബി​ഗം ബ​സാ​റി​ലെ സ​ജീ​വ​മാ​യ ഗ​ണേ​ശോ​ത്സ​വ തെ​രു​വു​ക​ളും ഭ​ക്ഷ​ണ​ശാ​ല​ക​ളും സ​ന്ദ​ർ​ശി​ച്ച ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ക്കു​ന്ന പോ​സ്റ്റു​ക​ളും ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

Latest News

Corehub Up