Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Tax Collection

മുനമ്പത്ത് ഭൂനികുതി സ്വീകരിക്കൽ നിർത്തിവച്ചു

ചെ​​​റാ​​​യി: മു​​​ന​​​മ്പ​​​ത്തെ ത​​​ർ​​​ക്ക​​​ഭൂ​​​മി വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റേ​​​ത​​​ല്ലെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഇ​​​ട​​​ക്കാ​​​ല വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ ​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ന​​​മ്പം മേ​​​ഖ​​​ല​​​യി​​​ൽ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി പു​​​ന​​​രാ​​​രം​​​ഭി​​​ച്ച നി​​​കു​​​തി സ്വീ​​​ക​​​രി​​​ക്ക​​​ൽ റ​​​വ​​​ന്യു വ​​​കു​​​പ്പ് നി​​​ർ​​​ത്തി​​​വ​​​ച്ചു.

ഹൈ​​​ക്കോ​​​ട​​​തി വി​​​ധി വ​​​ന്ന​​​ശേ​​​ഷം നി​​​ര​​​വ​​​ധി പേ​​​രി​​​ൽനി​​​ന്ന് റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ നി​​​കു​​​തി സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കൂ​​​ടാ​​​തെ, ഏ​​​താ​​​നും പേ​​​രി​​​ൽനി​​​ന്ന് ഭൂ​​​മി പോ​​​ക്കു​​​വ​​​ര​​​വി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​യും സ്വീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് വ​​​ഖ​​​ഫ് സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല സ്റ്റേ ​​​വ​​​ന്ന​​​ത്.

 പ​​​ന്തം കൊ​​​ളു​​​ത്തി പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി

ചെ​​​റാ​​​യി: റ​​​വ​​​ന്യു വ​​​കു​​​പ്പ് ഭൂ​​​മി​​​യു​​​ടെ നി​​​കു​​​തി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മു​​​ന​​​മ്പ​​​ത്ത് പു​​​തു​​​താ​​​യി സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ച സ​​​മ​​​ര​​​സ​​​മി​​​തി പ​​​ന്തം​​​കൊ​​​ളു​​​ത്തി പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി.

മു​​​ന​​​മ്പം പു​​​ഞ്ചി​​​രി ജം​​​ഗ്ഷ​​​നി​​​ൽ​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്ത് സ​​​മാ​​​പി​​​ച്ചു. ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് താ​​​ണി​​​യ​​​ത്ത്, ഫി​​​ലി​​​പ്പ് ത​​​യ്യി​​​ൽ, വി​​​നു ത​​​യ്യി​​​ൽ, നി​​​ക്സ​​​ൺ കാ​​​ഞ്ഞി​​​ര​​​ത്തി​​​ങ്ക​​​ൽ, കു​​​ഞ്ഞു​​​മോ​​​ൻ അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

 

Latest News

Corehub Up