Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LandDeal

കിഫ്ബി ഭൂമി ഇടപാട്: അന്വേഷണം ആരംഭിച്ച് വിജിലന്‍സ്, വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഭൂമി വാങ്ങലില്‍ അന്വേഷണം ആരംഭിച്ച് വിജിലന്‍സ്. കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 12,000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

ഭൂമി വാങ്ങിയതിന്‍റെ വിവരങ്ങള്‍ കിഫ്ബിയില്‍ നിന്ന് ശേഖരിച്ചു. ഭൂമിയുടെ വിലയും ഇടപാടുകളുടെ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഐജിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരിക്കുകയാണ്. കിന്‍ഫ്രയ്ക്കും വിജിലന്‍സ് കത്ത് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഡിഐജി തോംസണ്‍ ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.

കണ്ണൂരിൽ 4896 ഏക്കർ ഭൂമിൽ 12, 240 കോടി രൂപ മുടക്കി വാങ്ങിയതിലാണ് വിജിലൻസ് അന്വേഷണം. കിഫ്‌ബി ഭൂമി ഏറ്റെടുക്കലിൽ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും.

മുൻ ഉദ്യോഗസ്ഥ സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം. വ്യവസായ മേഖല സ്ഥാപിക്കുന്നതിനു കണ്ണൂർ പട്ടാനൂർ പണയത്തുപറമ്പിലിൽ 1,000 ഏക്കർ ഏറ്റെടുക്കുമെന്ന 2016–17 ലെ ബജറ്റ് പ്രഖ്യാപനത്തിന്‍റെ മറവിലായിരുന്നു ഇടപാടുകൾ.

Latest News

Corehub Up