മങ്കട: കനത്ത മഴയില്‍ മങ്കട ഗവണ്മെന്റ് കോളജിന് സമീപത്ത് മണ്ണിടിച്ചിലുണ്ടായ പ്രദേശം മഞ്ഞളാംകുഴി അലി എംഎല്‍എ സന്ദര്‍ശിച്ചു. ജനപ്രതിനിധികളുടെയും പൊതുമരാമത്ത് വകുപ്പ് എൻജിനിയര്‍മാരുടെയും സാന്നിധ്യത്തിലായിരുന്നു സന്ദര്‍ശനം.
സ്ഥിതിഗതികള്‍ വിലയിരുത്തിയ എംഎല്‍എ ചീഫ് എൻജിനിയറുമായി ഫോണില്‍ സംസാരിച്ച് അടിയന്തര പരിഹാര നടപടികള്‍ക്ക് നിര്‍ദേശം നല്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാനും മണ്ണിടിച്ചിലിന് സ്ഥിരം പരിഹാരം കാണാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.