Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslide Threat

Idukki

മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി: മൂ​ന്നാ​ര്‍ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍

ഇ​ടു​ക്കി: കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നാ​റി​ലേ​ക്കു​ള്ള യാ​ത്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ സി​എ​സ്‌​ഐ പ​ള്ളി​ക്ക് സ​മീ​പം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ക​ന​ത്ത മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നാ​ര്‍ സി​എ​സ്‌​ഐ പ​ള്ളി​ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് വി​ള്ള​ലു​ണ്ടാ​യ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.


പ്ര​ദേ​ശ​ത്ത് ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​മൂ​ലം ദേ​ശീ​യ​പാ​ത​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.


അ​പ​ക​ട​സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് ദു​ര​ന്ത​സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ഹ​സാ​ഡ് അ​ന​ലി​സ്റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Latest News

Corehub Up