Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laptops

ലെ​നോ​വ​യു​ടെ ഫി​ഫ എ​ഡി​ഷ​ന്‍ ലാ​പ്ടോ​പ്പു​ക​ള്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് ഓ​ക്സി​ജ​ന്‍

കൊ​​​​ച്ചി: ഓ​​​​ക്സി​​​​ജ​​​​ന്‍ ദ് ​​​​ഡി​​​​ജി​​​​റ്റ​​​​ല്‍ എ​​​​ക്സ്പേ​​​​ര്‍​ട്ടി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ലെ​​​​നോ​​​​വോയു​​​​ടെ യോ​​​​ഗ സ്ലിം 7​​​​ഐ ഓ​​​​റ ഫി​​​​ഫ എ​​​​ഡീ​​​​ഷ​​​​ന്‍, ഐ​​​​ഡി​​​​യ​​​​പാ​​​​ഡ് സ്ലിം 3​​​​ഐ ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ളു​​​​ടെ രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ ​​​​ലോ​​​​ഞ്ച് ന​​​​ട​​​​ത്തി. കൊ​​​​ച്ചി ക്രൗ​​​​ണ്‍ പ്ലാ​​​​സ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഒ​​​​ളി​​​​മ്പ്യ​​​​ന്‍ അ​​​​ഞ്ജു ബോ​​​​ബി ജോ​​​​ര്‍​ജ് ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ള്‍ ലോ​​​​ഞ്ച് ചെ​​​​യ്തു.

ലെ​​​​നോ​​​​വോ ഇ​​​​ന്ത്യ നാ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ന്‍ ഹെ​​​​ഡ് ഷാ​​​​നി​​​​ല്‍ മാ​​​​ടോ​​​​ല​​​​ത്തി​​​​ല്‍, ഓ​​​​ക്സി​​​​ജ​​​​ന്‍ പ​​​​ര്‍​ച്ചേ​​​​സ് ആ​​​​ന്‍​ഡ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​വീ​​​​ണ്‍ പ്ര​​​​കാ​​​​ശ്, ഓ​​​​ക്സി​​​​ജ​​​​ന്‍ സെ​​​​യി​​​​ല്‍​സ് ആ​​​​ന്‍​ഡ് മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി​​​​ബി​​​​ന്‍ കെ.​​​​ തോ​​​​മ​​​​സ്, ലെ​​​​നോ​​​​വ ആ​​​​ര്‍​എ​​​​സ്എം എ​​​​സ്. ശ്രീ​​​​കു​​​​മാ​​​​ര്‍, ലെ​​​​നോ​​​​വോ ആ​​​​ര്‍​സി​​​​എം എ​​​​ന്‍.​​​​എ​​​​സ്. ഷൈ​​​​ജു, ലെ​​​​നോ​​​​വോ നാ​​​​ഷ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ മ​​​​ള്‍​ട്ടി​​​​ബ്രാ​​​​ന്‍​ഡ് റീ​​​​ട്ടെ​​​​യി​​​​ല്‍ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍, ഓ​​​​ക്സി​​​​ജ​​​​ന്‍ ഐ​​​​ടി ഡി​​​​വി​​​​ഷ​​​​ന്‍ ഹെ​​​​ഡ് പി.​​​​ആ​​​​ര്‍. ശ്രീ​​​​ജി​​​​ത്ത്, ഓ​​​​ക്സി​​​​ജ​​​​ന്‍ മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് ഹെ​​​​ഡ് അ​​​​മ​​​​ല്‍ ദേ​​​​വ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ലെ​​​​നോ​​​​വോയു​​​​ടെ ബ്രാ​​​​ന്‍​ഡ് റി​​​​ലേ​​​​ഷ​​​​ന്‍ വീ​​​​ഡി​​​​യോ ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

തു​​​​ട​​​​ര്‍​ന്ന് ലെ​​​​നോ​​​​വോ​​​​യു​​​​ടെ യോ​​​​ഗ സ്ലിം 7​​​​ഐ ഓ​​​​റ ഫി​​​​ഫ എ​​​​ഡീ​​​​ഷ​​​​ന്‍, ഐ​​​​ഡി​​​​യ​​​​പാ​​​​ഡ് സ്ലിം 3​​​​ഐ ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ള്‍, എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ലെ​​​​നോ​​​​വ ഇ​​​​ന്ത്യ നാ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​സ്ട്രി​​​​ബ്യൂ​​​​ഷ​​​​ന്‍ ഹെ​​​​ഡ് ഷാ​​​​നി​​​​ല്‍ മാ​​​​ടോ​​​​ല​​​​ത്തി​​​​ല്‍, ലെ​​​​നോ​​​​വോ നാ​​​​ഷ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ മ​​​​ള്‍​ട്ടി​​​​ബ്രാ​​​​ന്‍​ഡ് റീ​​​​ട്ടെ​​​​യി​​​​ല്‍ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

മി​​​​ക​​​​ച്ച ഒ​​​​എ​​​​ല്‍​ഇ​​​​ഡി ഡി​​​​സ്പ്ലേ, എ​​​​ഐ പ്രോ​​​​സ​​​​സ​​​​ര്‍, സമയദൈർഘ്യ​​​​മേ​​​​റി​​​​യ ബാ​​​​റ്റ​​​​റി, പ്രീ​​​​മി​​​​യം ഡി​​​​സൈ​​​​ന്‍ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ലെ​​​​നോ​​​​വ യോ​​​​ഗ സ്ലിം 7 ​​​​ഐ ഓ​​​​റ ഫി​​​​ഫ എ​​​​ഡീ​​​​ഷ​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത. വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ള്‍​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ലെ​​​​നോ​​​​വോ ഐ​​​​ഡി​​​​യ​​​​പാ​​​​ഡ് സ്ലിം 3​​​​ഐ ലാ​​​​പ്ടോ​​​​പ്പ് ക​​​​മ്പ​​​​നി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. ലാ​​​​പ്ടോ​​​​പ്പു​​​​ക​​​​ളു​​​​ടെ വി​​​​ല്പ​​​​ന ഓ​​​​ക്സി​​​​ജ​​​​ന്‍ ഷോ​​​​റൂ​​​​മു​​​​ക​​​​ളി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചു.

Latest News

Corehub Up