കാവുംമന്ദം: കിടപ്പുരോഗികളുടെ സംരക്ഷണം സമൂഹത്തിന്േറയും ഉത്തരവാദിത്വമാണെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന് പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാവുംമന്ദത്ത് റാലി നടത്തി.
ബ്ലോക്ക് പഞ്ചായത്ത്, തരിയോട് പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സെക്കൻഡറി പാലിയേറ്റീവ് വൊളന്റിയർ സപ്പോർട്ടിംഗ് ഗ്രൂപ്പാണ് റാലി സംഘടിപ്പിച്ചത്. നിർമല ഹൈസ്കൂൾ ജെആർസി ടീം, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, സന ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകർ, വ്യാപാരികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി. ജഐച്ച്ഐ ഷിബു, ഫിസിയോ തെറാപ്പിസ്റ്റ് റിയ ഐസണ്, കമ്മ്യൂണിറ്റി നഴ്സ് ഫെമിൻ, വൊളന്റിയർമാരായ അനിൽകുമാർ, ശാന്തി അനിൽ, ടി.കെ. ജോർജ്, വി. മുസ്തഫ, ബി. സലിം, കെ.ടി. സബ്ന തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി.
റാലിയോടനുബന്ധിച്ചു ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ ബേസിൽ പാലിയേറ്റീവ് ദിന സന്ദേശം നൽകി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ബുഷറ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, പഞ്ചായത്ത് അംഗങ്ങളായ ധനിഷ സുനിൽ, സാഹിറ അഷ്റഫ്, എ.കെ. മുബഷിർ, ജസി തോമസ്, ബേബി മൂത്തേടത്ത്, ഡോ.സരസ്വതി ദേവി, ഡോ.അഞ്ജുഷ, ഹെഡ് നഴ്സ് എയ്ഞ്ചൽ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലിയേറ്റീവ് വൊളന്റിയർ ഗ്രൂപ്പ് പ്രസിഡന്റുമായ ഷമീം പാറക്കണ്ടി സ്വാഗതവും പാലിയേറ്റീവ് നഴ്സ് കെ.കെ. രാജാമണി നന്ദിയും പറഞ്ഞു.