Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LaserLights

ഡൽഹി വിമാനത്താവളത്തിന് സമീപം ലേസർ ലൈറ്റുകൾക്ക് നിരോധനം

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള പാലം സബ്-ഡിവിഷൻ പരിധിയിൽ ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നതിന് ഡൽഹി പൊലിസ് നിരോധനം ഏർപ്പെടുത്തി. 60 ദിവസത്തെയ്ക്കാണ് നിരോധനം.

ലേസർ ബീമുകൾ വിമാന പൈലറ്റുമാരുടെ കാഴ്ചയെ തടസപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആഘോഷ പരിപാടികൾക്കും മറ്റുമായി ലേസർ ലൈറ്റുകൾ പ്രവർത്തിപ്പിക്കരുതെന്നാണ് നിർദേശം.

ലേസർ ലൈറ്റുകൾ മൂലം കാഴ്ചയ്ക്ക് തടസം നേരിടുന്നതായി പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിനെ (എടിസി) അറിയിച്ചിരുന്നു. നിരോധനം ഈ മാസം 18-ന് പ്രാബല്യത്തിൽ വന്നു. നിയന്ത്രണം ജനുവരി 16 വരെ തുടരും.

Latest News

Corehub Up