Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lashkar

കുല്‍ഗാം ഭീകരാക്രമണം: അ​​​​ന്വേ​​​​ഷ​​​​ണം ല​​​​ഷ്‌​​​​ക​​​​ര്‍ ഭീ​​​​ക​​​​ര​​​​ന്‍ ല​​​​ത്തി​​​​ഫ് ഭ​​​​ട്ടി​​​​ലേ​​​​ക്ക്

ന്യൂ​​​​ഡ​​​​ല്‍ഹി: ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ കു​​​​ല്‍ഗാ​​​​മി​​​​ല്‍ ര​​​​ണ്ട് അ​​തി​​ഥി​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ജീ​​​​വ​​​​നെ​​​ടു​​​ത്ത ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ല്‍ ല​​​​ഷ്‌​​​​ക​​​​ര്‍ ഇ ​​​​ത്വ​​​​യ്ബ ക​​​​മാ​​​​ന്‍ഡ​​​​ര്‍ ല​​​​ത്തി​​​​ഫ് ഭ​​​​ട്ടും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളു​​​​മാ​​​​ണെ​​​​ന്ന് സം​​​​ശ​​​​യം. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യ​​​തു ല​​​​ത്തി​​​​ഫ് ഭ​​​​ട്ടി​​​​ന്‍റെ അ​​​​നു​​​​യാ​​​​യി വാ​​​​രി​​​​സ് ഷാ ​​​​ആ​​​​ണെ​​​​ന്നാ​​​​ണ് സു​​​​ര​​​​ക്ഷാ​​​​ഏ​​​​ജ​​​​ന്‍സി​​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി കു​​​​ല്‍ഗാ​​​​മി​​​​ലെ ഒ​​​​രു ഇ​​​​ഷ്ടി​​​​ക​​​​ക്ക​​​​ള​​​​ത്തി​​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് ഛത്തീ​​​​സ്ഗ​​​​ഡി​​​​ലെ ബു​​​​ന്ദേ​​​​ലി ഗ്രാ​​​​മ​​​​വാ​​​​സി​​​​യാ​​​​യ ദീ​​​​പ​​​​ക് ര​​​​ത്രേ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന ഭൂ​​​​പേ​​​​ന്ദ്ര ഭൈ​​​​ന​ ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി.

അ​​​തി​​​നി​​​ടെ, സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​ണ​​​മെ​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും നാ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ണ്‍ഫ​​​​റ​​​​ന്‍സ് അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ഫാ​​​​റൂ​​​​ഖ് അ​​​​ബ്ദു​​​​ള്ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​​സ്ഥാ​​​​ന പ​​​​ദ​​​​വി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് നാ​​​​ഷ​​​​ണ​​​​ല്‍ കോ​​​​ണ്‍ഫ​​​​റ​​​​ന്‍സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ബാ​​​രാ​​​മു​​​ള്ള​​​യി​​​ൽ പ​​​റ​​​ഞ്ഞു.

കൊ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍ ആ​​​​രാ​​​​ണെ​​​​ന്ന് ക​​​​ണ്ടെ​​​​ത്താ​​​​ന്‍ നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യി അ​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി ജാ​​​​വേ​​​​ദ് റാ​​​​ണ, ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സു​​​​രീ​​​​ന്ദ​​​​ര്‍ കു​​​​മാ​​​​ര്‍ ചൗ​​​​ധ​​​​രി എ​​​​ന്നി​​​​വ​​​​രും സ​​​മാ​​​ന​​​മാ​​​യ സം​​​ശ​​​യം ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ല​​​​​ഫ്. ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ മ​​​​​നോ​​​​​ജ് സി​​​​​ൻ​​​​​ഹ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തെ സു​​​​​ര​​​​​ക്ഷാ​​​​​ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി. ഭീ​​​​​ക​​​​​ര​​​​​രെ പി​​​​​ടി​​​​​കൂ​​​​​ടാ​​​​​നാ​​​​​യി അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ തു​​​​​ട​​​​​രാ​​​​​ൻ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു.

ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി അ​​​​​ത​​​​​ൽ ദു​​​​​ല്ലോ, ഡി​​​​​ജി​​​​​പി ന​​​​​ളി​​​​​ൻ പ്ര​​​​​ഭാ​​​​​ത്, ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​വ​​​​​കു​​​​​പ്പ് സെ​​​​​ക്ര​​​​​ട്ട​​​​​റി ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ ഭാ​​​​​ര​​​​​തി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

Latest News

Corehub Up