Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LateNightCab

Special

ഒ​രു രാ​ത്രി യാ​ത്ര ന​ൽ​കി​യ സ്വാ​ത​ന്ത്ര്യം; വൈ​റ​ലാ​യി മും​ബൈ യു​വ​തി​യു​ടെ വാ​ക്കു​ക​ൾ!

പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​ക്ക് മും​ബൈ​യി​ൽ ത​നി​യെ ക്യാ​ബ് യാ​ത്ര ചെ​യ്ത യു​വ​തി​യു​ടെ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി ടാ​ക്സി വി​ളി​ച്ച് ഡ്രൈ​വ​ർ സീ​റ്റി​ൽ ഒ​രു വ​നി​ത​യെ ക​ണ്ട​പ്പോ​ൾ അ​പൂ​ർ​വ എ​ന്ന യാ​ത്ര​ക്കാ​രി​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​നി​യെ സ​ഞ്ച​രി​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളെ​യും കു​റി​ച്ച് പു​ന​ർ​ചി​ന്ത​നം ന​ട​ത്താ​ൻ ഈ ​സം​ഭ​വം കാ​ര​ണ​മാ​യി. ഈ ​യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് ഒ​രു ആ​ണി​നെ​പ്പോ​ലെ ത​നി​ക്ക് ഭ​യ​ര​ഹി​ത​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് അ​പൂ​ർ​വ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ​യാ​യി രാ​ത്രി​യി​ൽ ത​നി​യെ യാ​ത്ര ചെ​യ്യു​മ്പോ​ൾ ലൊ​ക്കേ​ഷ​ൻ മ​റ്റു​ള്ള​വ​ർ​ക്ക് അ​യ​ച്ചു ന​ൽ​കാ​നും ഡ്രൈ​വ് ചെ​യ്യു​ന്ന വ​ഴി നി​ര​ന്ത​രം ശ്ര​ദ്ധി​ക്കാ​നും സ്ത്രീ​ക​ൾ നി​ർ​ബ​ന്ധി​ത​രാ​കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​യാ​ത്ര​യി​ൽ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യാ​തൊ​രു ചി​ന്ത​യു​മി​ല്ലാ​തെ തി​ക​ച്ചും സ്വ​സ്ഥ​മാ​യി ഇ​രി​ക്കാ​ൻ ത​നി​ക്ക് സാ​ധി​ച്ചു.

പേ​ടി​യി​ല്ലാ​ത്ത യാ​ത്ര സ​മ്മാ​നി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഈ ​സം​ഭ​വം സ​ഹാ​യി​ച്ചു​വെ​ന്നും അ​വ​ർ ഓ​ർ​ത്തെ​ടു​ക്കു​ന്നു. ആ​ണു​ങ്ങ​ൾ​ക്ക് യാ​ത്ര​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ളേ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന അ​ഭി​പ്രാ​യം ത​നി​ക്കി​ല്ലെ​ന്നും, മ​റി​ച്ച് ഇ​രു​ട്ടി​യ ശേ​ഷം സ്ത്രീ​ക​ൾ​ക്ക് എ​ടു​ക്കേ​ണ്ടി വ​രു​ന്ന അ​ധി​ക മു​ൻ​ക​രു​ത​ലു​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും അ​പൂ​ർ​വ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

അ​ടി​സ്ഥാ​ന​പ​ര​മാ​യ സു​ര​ക്ഷി​ത​ത്വം പോ​ലും വ​ലി​യൊ​രു ആ​ഡം​ബ​ര​മാ​യി മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​വീ​ഡി​യോ വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up