Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LatinAmericanTrip

ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​രം; മാ​ർ​പാ​പ്പ​യു​ടെ ലാ​റ്റി​ന​മേ​രി​ക്ക​ൻ യാ​ത്ര​യി​ൽ മാ​റ്റ​മി​ല്ല

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ലെ അ​​​ർ​​​ബു​​​ദ​​​ബാ​​​ധ​​​യെത്തു​​​ട​​​ർ​​​ന്ന് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​നാ​​​യ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​ർ​​പാ​​​പ്പ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​താ​​​യി വ​​ത്തി​​ക്കാ​​ൻ പ്ര​​​സ് ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു .

ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടാ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ, ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ ഉ​​​റു​​​ഗ്വെ, അ​​​ർ​​​ജ​​ന്‍റീ​​​ന, പെ​​​റു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പ്പ​​​സ്തോ​​​ലി​​​ക യാ​​​ത്ര മു​​​ൻ​​​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ച്ച​​​തു​​​പോ​​​ലെ ന​​​ട​​​ക്കു​​​മെ​​​ന്നും വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

റോ​​​മി​​​ലെ ജെ​​​മെ​​​ല്ലി പോ​​​ളി​​​ക്ലി​​​നി​​​ക്കി​​​ൽ ന​​​ട​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും യാ​​​തൊ​​​രു​​​വി​​​ധ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും വ​​​ത്തി​​​ക്കാ​​​ൻ നേ​​​ര​​​ത്തേത​​​ന്നെ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി ത​​​ന്നെ​​​യാ​​​ണ് പാ​​​പ്പാ​​​യു​​​ടെ ശ​​​സ്ത്ര​​​ക്രി​​​യ​​​ന​​​ാന്ത​​​ര​​​മു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ർ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ രോ​​​ഗ​​​ബാ​​​ധ ഒ​​​രു പ്ര​​​ത്യേ​​​ക ഭാ​​​ഗ​​​ത്ത് മാ​​​ത്രം ഒ​​​തു​​​ങ്ങിനി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ൽ തു​​​ട​​​ർ കാ​​​ൻ​​​സ​​​ർ ചി​​​കി​​​ത്സ​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

വ​​​ത്തി​​​ക്കാ​​​നി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​തു മു​​​ത​​​ൽ, ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ദി​​​ന​​​ച​​​ര്യ​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വ​​​രു​​​ത്തി പാ​​​പ്പാ ത​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി പു​​​ന​​​രാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. രോ​​​ഗ​​​മു​​​ക്തി​​​ക്കും ആ​​​രോ​​​ഗ്യ​​​ത്തി​​​നും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​മ്പോ​​​ൾ ത​​​ന്നെ, ത​​​ന്‍റെ പ്ര​​​ധാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ മാ​​ർ​​പാ​​പ്പ നി​​​ർ​​​വ​​​ഹി​​​ച്ചു വ​​​രു​​​ന്നു. പ്ര​​​ധാ​​​ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളി​​​ലും പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പാ​​​പ്പാ, ദൈ​​​നം​​​ദി​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക​​​യും കൃ​​​ത്യ​​​മാ​​​യ വി​​​ശ്ര​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

പാ​​​പ്പാ​​​യു​​​ടെ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​ത്ത​​​ല​​​വ​​​ൻ ഡോ​​​ക്ട​​​ർ ലൂ​​​യി​​​ജി കാ​​​ർ​​​ബോ​​​ണെ​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ അ​​​നു​​​സ​​​രി​​​ച്ച്, പാ​​​പ്പാ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല മെ​​​ച്ച​​​പ്പെ​​​ട്ടുവ​​​രി​​​ക​​​യാ​​​ണ്. ഏ​​​റ്റ​​​വും പു​​​തി​​​യ ക്ലി​​​നി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ല​​​ബോ​​​റ​​​ട്ട​​​റി പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ല​​​ങ്ങ​​​ളും പാ​​​പ്പാ​​​യു​​​ടെ മി​​​ക​​​ച്ച ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​​​യാ​​​ണ് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ, വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ യാ​​​ത്ര​​​യ്ക്ക് യാ​​​തൊ​​​രു ത​​​ട​​​സ​​​വു​​​മി​​​ല്ലെ​​​ന്ന് ഡോ​​​ക്ട​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. പാ​​​പ്പാ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തി​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ, ന​​​വം​​​ബ​​​ർ ആ​​റു മു​​​ത​​​ൽ 17 വ​​​രെ​​യു​​ള്ള ഉ​​​റു​​​ഗ്വെ, അ​​​ർ​​​ജ​​ന്‍റീ​​ന, പെ​​​റു എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പ്പ​​​സ്തോ​​​ലി​​​ക യാ​​​ത്ര നി​​​ശ്ച​​​യി​​​ച്ച ക്ര​​​മം അ​​​നു​​​സ​​​രി​​​ച്ച്ത​​​ന്നെ ന​​​ട​​​ക്കു​​​മെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ് ഓ​​​ഫീ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മൂ​​​ന്ന് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 14 സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണ് പാ​​​പ്പാ ഈ ​​​യാ​​​ത്ര​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഇ​​​തി​​​ൽ പെ​​​റു​​​വി​​​ൽ അ​​​ഗ​​​സ്റ്റീ​​​നി​​​യ​​​ൻ മി​​​ഷ​​​ന​​​റി​​​യാ​​​യും ചി​​​ക്ലാ​​​യോ ബി​​​ഷ​​​പ്പാ​​​യും ഇ​​​രു​​​പ​​​ത് വ​​​ർ​​​ഷ​​​ങ്ങ​​​ൾ ലെ​​​യോ പാ​​​പ്പാ ചെ​​​ല​​​വ​​​ഴി​​​ച്ചി​​​ട്ടു​​​ണ്ട്. മു​​​ൻ​​​ഗാ​​​മി ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ​​​യു​​​ടെ ജ​​​ന്മ​​​ദേ​​​ശ​​​മാ​​​യ അ​​​ർ​​​ജ​​ന്‍റീ​​​ന​​​യി​​​ലേ​​​ക്കും മ​​​തേ​​​ത​​​ര രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യ ഉ​​​റു​​​ഗ്വെയി​​​ലേ​​​ക്കും ന​​​ട​​​ത്തു​​​ന്ന യാ​​​ത്ര​​​ക​​​ളും ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മ​​​ർ​​​ഹി​​​ക്കു​​​ന്നു.

ത​​​ദ്ദേ​​​ശീ​​​യ സ​​​ഭ​​​ക​​​ളു​​​മാ​​​യു​​​ള്ള ഐ​​​ക്യം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും, വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​വ​​​രു​​​ടെ ദൗ​​​ത്യ​​​ത്തി​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും, വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​ന്‍റെ​​​യും സ​​​ന്ദേ​​​ശം ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​നും ഈ ​​​യാ​​​ത്ര അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് വാ​​​ർ​​​ത്താകു​​​റി​​​പ്പി​​​ൽ എ​​​ടു​​​ത്തുപ​​​റ​​​യു​​​ന്നു.

യാ​​​ത്ര​​​യെ​​​ക്കു​​​റി​​​ച്ച് പാ​​​പ്പാ നേ​​​ര​​​ത്തെ പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ൾകൂ​​​ടി പ്ര​​​സ് ഓ​​​ഫീ​​​സ് വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​ങ്കു​​​വ​​​ച്ചു: “എ​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ലെ നി​​​ര​​​വ​​​ധി നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്ക് സാ​​​ക്ഷ്യം വ​​​ഹി​​​ച്ച വ​​​ൻ​​​ക​​​ര​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തി​​​ൽ എ​​​നി​​​ക്ക് വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ട്. ഈ ​​​യാ​​​ത്ര പ​​​ര​​​സ്പ​​​രം ഹൃ​​​ദ​​​യ​​​ങ്ങ​​​ൾ തു​​​റ​​​ക്കാ​​​നും സ​​​ഹോ​​​ദ​​​രീ​​​സ​​​ഹോ​​​ദ​​​ര​​​ന്മാ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ ന​​​മ്മു​​​ടെ ഐ​​​ക്യം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ സു​​​വി​​​ശേ​​​ഷം പ്ര​​​ഘോ​​​ഷി​​​ക്കാ​​​നു​​​ള്ള ന​​​മ്മു​​​ടെ പ്ര​​​തി​​​ബ​​​ദ്ധ​​​ത പു​​​തു​​​ക്കാ​​​നും ഒ​​​രു അ​​​വ​​​സ​​​ര​​​മാ​​​ക​​​ട്ടെ!’’

Latest News

Corehub Up