ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്മൃതി മന്ദാന ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡിനെ പിന്തള്ളിയാണ് സ്മൃതി ഒന്നാം സ്ഥാനത്ത് എത്തിയത്.
നാലു സ്ഥാനം മുന്നേറി ഒമ്പതില്‍ എത്തിയ ഹര്‍മന്‍പ്രീത് കൗറാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ജെമീമ റോഡ്രിഗസ് മൂന്നു സ്ഥാനം പിന്നോട്ടിറങ്ങി പന്ത്രണ്ടിലായി.