Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Laws

ഫ്രാൻസിലെ പുതിയ എവുത്തനേസിയ നിയമസംവാദങ്ങൾ

ഇ​ന്ന​ലെ ഫ്രാ​ൻ​സി​ന്‍റെ ദേ​ശീ​യ​ദി​ന​മാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യം, സ​മ​ത്വം, സാ​ഹോ​ദ​ര്യം എ​ന്നീ അ​ടി​സ്ഥാ​ന റി​പ്പ​ബ്ലി​ക്ക​ൻ ആ​ദ​ർ​ശ​ങ്ങ​ൾ ഓ​രോ ദേ​ശീ​യ​ദി​ന​ത്തി​ലും ഫ്ര​ഞ്ച് ജ​ന​ത ആ​ദ​ര​വോ​ടെ ഓ​ർ​മി​ക്കു​ക​യും നെ​ഞ്ചോ​ടു​ ചേ​ർ​ക്കു​ക​യും ചെ​യ്യു​ന്നു. ദേ​ശീ​യ​ ദി​നാ​ച​ര​ണ​ത്തി​ന്‍റെ പി​ന്നാ​ലെ ഇ​ന്ന് രാ​ജ്യ​ത്തെ ആ​രോ​ഗ്യസു​ര​ക്ഷാ സം​രം​ഭ​ങ്ങ​ളെ നി​ർ​ണാ​യ​ക​മാ​യി സ്വാ​ധീ​നി​ച്ചേ​ക്കാ​വു​ന്ന ഒ​രു നി​യ​മ​ത്തി​ന് സാ​ധു​ത ന​ൽ​കാ​ൻ ഫ്ര​ഞ്ച് നാ​ഷ​ണ​ൽ അ​സം​ബ്ലി സ​മ്മേ​ളി​ക്കു​ന്നു​വെ​ന്ന​ത് ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. മാ​റാ​രോ​ഗി​ക​ൾ​ക്ക് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണി​ത്.

2022ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ​വ​സ​ര​ത്തി​ൽ ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ മു​ന്നോ​ട്ടു​വ​ച്ച വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​യി​രു​ന്നു എ​വു​ത്ത​നേ​സി​യ​യും (ദയാവധം) ജീ​വി​താ​വ​സാ​ന​വും സം​ബ​ന്ധി​ച്ച് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ പു​തി​യൊ​രു നി​യ​മ​ത്തി​നു രൂ​പം ന​ൽ​കു​മെ​ന്നു​ള്ള​ത്. പ്ര​സ്തു​ത നി​യ​മ​നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും വി​ശ​ക​ല​ന​ങ്ങ​ളും ഫ്ര​ഞ്ച് സാ​മൂ​ഹ്യ​ മൂ​ല്യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന സം​വാ​ദ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി ഇ​തി​ന​കം മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​ല പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച്, ഫ്രാ​ൻ​സി​ന്‍റെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ സ്പെ​യി​ൻ, ബ​ൽ​ജി​യം, ല​ക്സം​ബ​ർ​ഗ്, നെ​ത​ർ​ല​ാൻ​ഡ്സ് എ​ന്നി​വ​യൊ​ക്കെ ഇ​തി​ന​കം ക​ർ​ശ​ന നി​യ​മ പി​ൻ​ബ​ല​ത്തോ​ടെ എ​വു​ത്ത​നേ​സി​യ​യ്ക്കു സാ​ധു​ത ന​ൽ​കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും അ​ടു​ത്ത​ കാ​ലംവ​രെ ഫ്രാ​ൻ​സി​ൽ അ​ത്ത​ര​മൊ​രു നി​യ​മ​നി​ർ​മാ​ണ​ത്തി​നെ​തി​രാ​യ പൊ​തു​വി​കാ​രം നി​ല​നി​ന്നി​രു​ന്നു. നി​ല​വി​ലു​ള്ള നി​യ​മ​മ​നു​സ​രി​ച്ച് ക​ഠി​ന വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന മ​ര​ണാ​സ​ന്ന​ർ​ക്ക് ജീ​വി​താ​ന്ത്യം​വ​രെ അ​ബോ​ധാ​വ​സ്ഥ​യി​ൽ തു​ട​രാ​നു​ത​കു​ന്ന സെ​ഡേ​റ്റീ​വ്സ് അ​നു​വദിച്ചി​രു​ന്നു​വെ​ന്നു മാ​ത്രം.

അനായാസേന മരണം

ഈ ​നി​യ​മം ദ​യാ​വ​ധ​ത്തെ​യും വൈ​ദ്യ​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ആ​ത്മ​ഹ​ത്യ​യെ​യും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഈ ​സ്ഥി​തി​ക്കാ​ണ് 2026ലെ ​നി​യ​മ​ത്തോ​ടെ മാ​റ്റം​ വ​രാ​ൻ പോ​കു​ന്ന​ത്. പു​തി​യ നി​യ​മ​നി​ർ​ദേ​ശ​പ്ര​കാ​രം ഗു​രു​ത​ര​വും ഭേ​ദ​മാ​ക്കാ​നാ​വാ​ത്ത​തു​മാ​യ രോ​ഗാ​വ​സ്ഥ​യി​ൽ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​വ​ർ സ്വ​ത​ന്ത്ര​മാ​യി ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ മ​ര​ണം പെ​ട്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന മ​രു​ന്നു​ക​ൾ ത​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ക​ർ മു​ഖേ​ന ആ​വ​ശ്യ​പ്പെ​ടാം. ചു​രു​ക്ക​ത്തി​ൽ, വൈ​ദ്യ​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ആ​ത്മ​ഹ​ത്യ​ക്കു സാ​ധു​ത ന​ൽ​കു​ന്ന നി​യ​മ​മാ​ണി​ത്.

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള പൗ​ര​ന്മാ​ർ​ക്കും ഫ്രാ​ൻ​സി​ൽ താ​മ​സാ​നു​മ​തി​യു​ള്ള​വ​ർ​ക്കു​മാ​യി ഇ​ത് പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘം രോ​ഗ​ത്തി​ന്‍റെ ഗൗ​ര​വ​സ്ഥി​തി​യും പ​രി​ഹാ​ര​മി​ല്ലാ​യ്മ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ മാ​ത്രം ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ നി​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന​തു മാ​ത്ര​മാ​ണ് അ​ല്പം ആ​ശ്വാ​സ​ക​ര​മാ​യി​ട്ടു​ള്ള​ത്.
പു​തി​യ നി​യ​മ​നി​ർ​ദേ​ശ​ത്തെ ഫ്ര​ഞ്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രുസ​ഭ​ക​ളും വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് സ​മീ​പി​ച്ച​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. വ്യ​ക്തി​യു​ടെ മ​ര​ണം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​നും സ്വ​യംനി​ർ​ണ​യാ​വ​കാ​ശ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി നാ​ഷ​ണ​ൽ അ​സം​ബ്ലി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റ് കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യും ഏ​റ്റ​വും ദു​ർ​ബ​ല​രാ​യ​വ​രെ​പ്പോ​ലും സം​ര​ക്ഷി​ക്കാ​നു​ള്ള ജ​നാ​ധി​പ​ത്യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ഊ​ന്നി ബി​ല്ലി​നെ നി​രാ​ക​രി​ക്കു​ക​യും ചെ​യ്തു. ഈ ​നി​യ​മ​ന​ിർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ പ​രി​ഗ​ണ​ന​യ്ക്കാ​യി നാ​ഷ​ണ​ൽ അ​സം​ബ്ലി​യു​ടെ മു​ന്നി​ൽ വീ​ണ്ടു​മെ​ത്തു​ന്പോ​ൾ അ​ത് സ്വീ​ക​രി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണു നി​ല​നി​ൽ​ക്കു​ന്ന​ത്.‌

മരണത്തിനുള്ള ശിപാർശ

ജീ​വ​ൻ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള വൈ​ദ്യ​സ​ഹാ​യം എ​ന്ന ആ​ശ​യ​ത്തി​ൽ ഉ​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്ന ഏ​റ്റം സൂ​ക്ഷമ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ മ​ന​ഃസാ​ക്ഷി സ്വാ​ത​ന്ത്ര്യ​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട​ത്. ഫ്രാ​ൻ​സ് വി​ഭാ​വ​നം ചെ​യ്യു​ന്ന നി​യ​മം ഡോ​ക്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ മ​നഃ​സാ​ക്ഷി​യു​ടെ പ്രേ​ര​ണ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യും സ്വ​ന്തം മ​ത​വി​ശ്വാ​സ​ത്താ​ൽ ന​യി​ക്ക​പ്പെ​ട്ടും എ​വു​ത്ത​നേ​സി​യ​യ്ക്ക് അ​നു​കൂ​ല​മ​ല്ലാ​ത്ത നി​ല​പാ​ടെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്നു​മു​ണ്ടെ​ന്നു ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ വാ​ദി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​പ്ര​കാ​രം മ​ര​ണ​സ​ഹാ​യം ന​ൽ​കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ത​ന്‍റെ സം​ര​ക്ഷ​ണ​യി​ലു​ള്ള രോ​ഗി​യെ മ​റ്റൊ​രു ഡോ​ക്ട​റു​ടെ സേ​വ​ന​ത്തി​നാ​യി റ​ഫ​ർ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​നാ​ണ്. നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം മ​നു​ഷ്യ​ജീ​വ​നെ എ​ങ്ങ​നെ​യെ​ല്ലാം കാ​ത്തു​സൂ​ക്ഷി​ക്കാ​മെ​ന്നും നി​ല​നി​ർ​ത്താ​മെ​ന്നും മാ​ത്ര​മാ​ണ് ചി​ന്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ദ​യാ​വ​ധാ​നു​കൂ​ല നി​യ​മ​ങ്ങ​ൾ ആ​രോ​ഗ്യ​സം​ര​ക്ഷ​ക​രെ​ത്ത​ന്നെ ജീ​വ​ൻ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​മി​തസ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സം​ര​ക്ഷ​ക​രാ​ക്കി മാ​റ്റു​ന്നു​വെ​ന്ന​താ​ണ് വൈ​ചി​ത്ര്യം.‌

ജീവന്‍റെ മൂല്യം

പു​തി​യ എ​വു​ത്ത​നേ​സി​യ അ​നു​കൂ​ല നീ​ക്ക​ങ്ങ​ളെ വ​ലി​യ ആ​കു​ല​ത​യോ​ടെ​യാ​ണ് ഫ്രാ​ൻ​സി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യും ഇ​ത​ര മ​ത​സം​വി​ധാ​ന​ങ്ങ​ളും വീ​ക്ഷി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​ നി​മി​ഷ​ങ്ങ​ൾ ക​ൺ​മു​ന്നി​ൽ​ക്ക​ണ്ട് വി​ഷ​മി​ക്കു​ന്ന​വ​ന് സ​മൂ​ഹം ന​ൽ​കേ​ണ്ട മ​റു​പ​ടി മ​ര​ണ​ത്തി​ലേ​ക്കു​ള്ള സ​ഹാ​യ​മ​ല്ല; മ​റി​ച്ച്, അ​വ​ന്‍റെ വേ​ദ​ന​യി​ൽ ആ​ശ്വാ​സ​മാ​കു​ന്ന സാ​ന്നി​ധ്യ​മാ​ണെ​ന്ന് ഫ്ര​ഞ്ച് ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സം​ഘം നി​രീ​ക്ഷി​ക്കു​ന്നു. ക്രൈ​സ്ത​വ​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​വ​ന്‍റെ ജീ​വ​ൻ, അ​വ​ന്‍റെ സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു വ​സ്തു​വ​ല്ല. അ​ത് ദൈ​വ​ത്തി​ൽ​നി​ന്നു വ​രു​ന്ന ഒ​രു ദാ​ന​മാ​ണ്. ബൈ​ബി​ൾ ഈ ​ദ​ർ​ശ​ന​ത്തി​ന്‍റെ കാ​ത​ൽ വെ​ളി​വാ​ക്കു​ന്നു. “ഞാ​ൻ ഇ​ന്ന് നി​ന്‍റെ മു​ന്നി​ൽ ജീ​വ​നും മ​ര​ണ​വും, അ​നു​ഗ്ര​ഹ​വും ശാ​പ​വും വ​ച്ചി​രി​ക്കു​ന്നു. അ​തി​നാ​ൽ, ജീ​വ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക” (നി​യ​മാ​വ​ർ​ത്ത​നം 30:19). ജീ​വ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്ന​ത് കൊ​ല്ല​രു​ത് എ​ന്ന ക​ല്പ​ന​യു​ടെ കേ​വ​ല​മൊ​രു പ​രി​ഭാ​ഷ​യ​ല്ല, മ​നു​ഷ്യ​ന്‍റെ ദു​ർ​ബ​ല​ത​യി​ലും രോ​ഗ​ത്തി​ലും ആ​ശ്രി​താ​വ​സ്ഥ​യി​ലും ​പോ​ലും ജീ​വി​ത​ത്തി​ന്‍റെ ശ്രേ​ഷ്ഠ​ത ക​ണ്ടെ​ത്താ​നും വി​ല​മ​തി​ക്കാ​നു​മു​ള്ള ആ​ഹ്വാ​ന​മാ​ണ​ത്.

പു​തി​യ ജീ​വി​താ​വ​സാ​ന നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ഫ്ര​ഞ്ച് പൊ​തു​സ​മൂ​ഹ​ത്തി​ൽ​നി​ന്നു​യ​രു​ന്ന വി​യോ​ജി​പ്പു​ക​ളി​ൽ അ​ലി​യ​ൻ​സ് വീത്ത എ​ന്ന പ്രോ​ലൈ​ഫ് സം​ഘ​ട​ന​യു​ടെ നി​ല​പാ​ടു​ക​ൾ ശ്ര​ദ്ധേ​യ​മാ​ണ്. ന​മ്മു​ടെ മ​ര​ണാ​സ​ന്ന​ർ ന​മു​ക്കൊ​രി​ക്ക​ലും ഒ​രു ഭാ​ര​മ​ല്ല എ​ന്ന സ​ന്ദേ​ശ പ്ര​ചാ​ര​ണാ​ർ​ഥം ഫ്രാ​ൻ​സി​ലെ 50 ന​ഗ​ര​ങ്ങ​ളി​ൽ ഒ​രേ​ദി​വ​സം ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ വോ​ള​ന്‍റി​യ​ർ​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ എ​ടു​ത്തു​പ​റ​യേ​ണ്ട​വ​യാ​യി​രു​ന്നു.

ഒ​രു ജീ​വി​ത​വും അ​ധി​ക​പ്പ​റ്റ​ല്ല എ​ന്ന​താ​ണ് അ​വ​രു​ടെ മു​ദ്രാ​വാ​ക്യം. ദൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദു​രു​പ​യോ​ഗം എ​ന്നാ​ണ് എ​വു​ത്ത​നേ​സി​യ അ​നു​കൂ​ല നി​യ​മ​ത്തെ അ​വ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഈ ​നി​യ​മം സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യി​ൽ ഉ​ണ്ടാ​ക്കാ​വു​ന്ന മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വ​യോ​ധി​ക​രും ദു​ർ​ബ​ല​രും തീ​രാ​രോ​ഗി​ക​ളും ത​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് ഭാ​ര​മാ​ണ് എ​ന്ന നിഷേധാത്മക ചി​ന്ത​യി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടാ​ൻ പു​തി​യ നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന​വ​ർ ക​രു​തു​ന്നു.

എ​വു​ത്ത​നേ​സി​യ നി​യ​മ​ങ്ങ​ൾ ത​ട​യാ​ൻ ഫ്രാ​ൻ​സി​ലെ പ്രോ​ലൈ​ഫ് മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ഒ​രു​പ​ക്ഷേ സാ​ധി​ച്ചേ​ക്കി​ല്ല. എ​ങ്കി​ലും മി​ക​ച്ച പാ​ലി​യേ​റ്റീ​വ് ശു​ശ്രൂ​ഷ​ക​ളു​ടെ അ​നി​വാ​ര്യ​ത​യി​ലേ​ക്ക് ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ പ്ര​സ്തു​ത മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. തീ​രാ​രോ​ഗി​ക​ളും വ​യോ​ധി​ക​രും ന​മ്മു​ടെ നാ​ട്ടി​ലും പ​ല​പ്പോ​ഴും വ​ലി​യ മാ​ന​സി​ക​ സം​ഘ​ർ​ഷ​ത്തി​ലൂ​ടെ​യും ഒ​റ്റ​പ്പെ​ട​ലി​ലൂ​ടെ​യു​മാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​പ്ര​കാ​ര​മു​ള്ള വൈ​ഷ​മ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണ​വും ക​രു​ത്തും ന​ൽ​കു​ന്ന ന​ല്ല പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നാ​ട്ടി​ലും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.‌

Latest News

Corehub Up