Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LeadershipChange

Europe

കാ​ലാ​വ​ധി തീ​രും​മു​മ്പേ ല​ഗാ​ർ​ഡ് പ​ടി​യി​റ​ങ്ങു​ന്നു; പു​തി​യ അ​ധ്യ​ക്ഷ​ൻ ഉ​ട​ൻ

ബ്ര​സ​ല്‍​സ്: യൂ​റോ​പ്യ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ന്‍റെ (ഇ​സി​ബി) ത​ല​പ്പ​ത്ത് വ​ന്‍ മാ​റ്റ​ങ്ങ​ള്‍​ക്ക് ക​ള​മൊ​രു​ങ്ങു​ന്നു. ഇ​സി​ബി പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡ് ത​ന്‍റെ കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് മു​മ്പ് സ്ഥാ​ന​മൊ​ഴി​യാ​ന്‍ തീ​രു​മാ​നി​ച്ചു.

പു​തി​യ മേ​ധാ​വി​യെ ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളി​ലാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍.

ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പ​ടി​യി​റ​ക്കം

ക​ഴി​ഞ്ഞ ഏ​ഴ് വ​ര്‍​ഷ​മാ​യി ഇ​സി​ബി​യെ ന​യി​ച്ച വ​രു​ന്ന ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡ്, ത​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് ഒ​മ്പ​ത് മാ​സം മു​മ്പ്, ഒ​ക്ടോ​ബ​ര്‍ 29നാ​ണ് സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ പു​തി​യ മേ​ധാ​വി

യൂ​റോ ഗ്രൂ​പ്പ് ചീ​ഫ് കി​യാ​ക്കോ​സ് പി​യാ​റാ​ക്കാ​ക്കി​ന്‍റെ പ്ര​സ്താ​വ​ന പ്ര​കാ​രം, ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ ത​ന്നെ മു​ഴു​വ​ന്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി പു​തി​യ അ​ധ്യാ​ക്ഷ​നെ ക​ണ്ടെ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ല​ഗാ​ര്‍​ഡി​ന് പു​റ​മെ ഇ​സി​ബി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ര്‍​ഡി​ലെ മ​റ്റ് ര​ണ്ട് സീ​റ്റു​ക​ള്‍ കൂ​ടി അ​ടു​ത്ത മാ​സ​ങ്ങ​ളി​ല്‍ നി​ക​ത്തേ​ണ്ട​തു​ണ്ട്.

പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍

ക്രി​സ്റ്റി​ന്‍ ല​ഗാ​ര്‍​ഡി​ന്‍റെ പി​ന്‍​ഗാ​മി​യാ​കാ​ന്‍ പ്ര​ധാ​ന​മാ​യും ര​ണ്ട് പേ​രു​ക​ളാ​ണ് ഉ​യ​ര്‍​ന്നു​കേ​ള്‍​ക്കു​ന്ന​ത്. ഡ​ച്ച് സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ക്ല​സ് നോ​ട്ട്, ബാ​ങ്ക് ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സെ​റ്റി​ല്‍​മെ​ന്‍റ്സ് മേ​ധാ​വി​യും സ്പെ​യി​ൻ​കാ​ര​നു​മാ​യ പ​ബ്ലോ ഹെ​ര്‍​ണാ​ണ്ട​സ് ഡി ​കോ​സ് എ​ന്നി​വ​രാ​ണ് ​മ​ത്സ​ര​രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ര്‍.

സ്പെ​യിൻ, നെ​ത​ര്‍​ല​ന്‍​ഡ്സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ര്‍ ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പി​ന്തു​ണ ഇ​തി​ന​കം വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു.

പാ​ക്കേ​ജ് ഡീ​ല്‍ സാ​ധ്യ​ത​ക​ള്‍: ഇ​സി​ബി​യി​ലെ പ്ര​മു​ഖ​മാ​യ മൂ​ന്ന് പ​ദ​വി​ക​ളാ​ണ് ഒ​ഴി​വ് വ​രു​ന്ന​ത്. ഇ​സ​ബെ​ല്‍ ഷ്നാ​ബെ​ല്‍ (2027 ജ​നു​വ​രി മൂന്നിന് ​പ​ടി​യി​റ​ങ്ങും), ചീ​ഫ് എ​ക്ക​ണോ​മി​സ്റ്റ് ഫി​ലി​പ്പ് ലെ​യ്ന്‍ (2027 മേ​യ് മാ​സ​ത്തി​ല്‍ കാ​ലാ​വ​ധി ക​ഴി​യും) എ​ന്നി​വ​രു​ടെ സ്ഥാ​ന​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, സ്പെ​യിൻ, നെ​ത​ര്‍​ലാ​ന്‍​ഡ്സ് തു​ട​ങ്ങി​യ പ്ര​ധാ​ന യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ഈ ​മൂ​ന്ന് ഒ​ഴി​വു​ക​ളും ഒ​രു​മി​ച്ച് ഒ​രു "പാ​ക്കേ​ജ് ഡീ​ല്‍' ആ​യി ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

യൂ​റോ​പ്യ​ന്‍ സ​മ്പ​ദ്‌വ്യ​വ​സ്ഥ​യു​ടെ ഭാ​വി നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണായ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഇ​സി​ബി​യി​ലെ ഈ ​നേ​തൃ​മാ​റ്റം അ​ന്താ​രാ​ഷ്‌ട്ര ത​ല​ത്തി​ലും സാ​മ്പ​ത്തി​ക രം​ഗ​ത്തും വ​ലി​യ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up