Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LeagueCityMalayaliSociety

America

അ​മേ​രി​ക്ക​യി​ൽ മൂ​ന്ന് ല​ക്ഷ​ത്തോ​ളം നി​യ​മ​പ​ര​മാ​യ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് മെ​ഡി​കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ഷ്‌​ട​മാ​കു​ന്നു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​കു​തി അ​ട​ച്ച് നി​യ​മ​പ​ര​മാ​യി താ​മ​സി​ക്കു​ന്ന മൂ​ന്ന് ല​ക്ഷ​ത്തോ​ളം കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ഫെ​ഡ​റ​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ "മെ​ഡി​കെ​യ​ർ' ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ഷ്ട​മാ​കു​ന്നു.

2027 മു​ത​ൽ ഇ​വ​രു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ റ​ദ്ദാ​ക്കു​മെ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​ത്തു​ക​ൾ അ​യ​ച്ചു തു​ട​ങ്ങി.

നി​യ​മ​ഭേ​ദ​ഗ​തി: 2025 ജൂ​ലൈ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി പാ​സാ​ക്കി​യ പു​തി​യ നി​യ​മ​ത്തി​ലെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണം.

ബാ​ധി​ക്ക​പ്പെ​ടു​ന്ന​വ​ർ: അ​ഭ​യാ​ർ​ഥിക​ൾ, അ​ഭ​യം ല​ഭി​ച്ച​വ​ർ, താ​ത്ക​ലി​ക സം​ര​ക്ഷി​ത പ​ദ​വി​യു​ള്ള​വ​ർ, മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​യ​വ​ർ എ​ന്നി​വ​രെ​യാ​ണ് ഇ​ത് പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ന്ന​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മു​തി​ർ​ന്ന പൗ​ര​ന്മാ​രും, ഭി​ന്ന​ശേ​ഷി​ക്കാ​രും, വൃ​ക്ക​രോ​ഗ​ത്തി​ന് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​രു​മാ​ണ്.

പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​മേ​രി​ക്ക​യി​ൽ ജോ​ലി ചെ​യ്യു​ക​യും മെ​ഡി​കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ആറ് ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം നി​കു​തി അ​ട​യ്ക്കു​ക​യും ചെ​യ്ത​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ ആ​നു​കൂ​ല്യം ന​ഷ്ട​മാ​കു​ന്ന​ത്. ഗ്രീ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് പ​ല​ർ​ക്കും വി​ന​യാ​യ​ത്.​

ആ​ർ​ക്കൊ​ക്കെ തു​ട​രാം? പു​തി​യ നി​യ​മ​പ്ര​കാ​രം യു​എ​സ് പൗ​ര​ന്മാ​ർ, ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ, ചി​ല ക്യൂ​ബ​ൻ-​ഹെ​യ്തി​യ​ൻ കു​ടി​യേ​റ്റ​ക്കാ​ർ, പ്ര​ത്യേ​ക ഉ​ട​മ്പ​ടി പ്ര​കാ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ഇ​നി മെ​ഡി​കെ​യ​ർ ല​ഭി​ക്കു​ക​യു​ള്ളൂ.

ഫെ​ബ്രു​വ​രി ഒന്നിന് ​ശേ​ഷ​മാ​യി​രി​ക്കും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പൂ​ർ​ണ​മാ​യി അ​വ​സാ​നി​ക്കു​ക. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് നി​ല​വി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ മെ​ഡി​കെ​യ​ർ പ​രി​ര​ക്ഷ എ​ടു​ത്തു​ക​ള​യു​ന്ന​തെ​ന്നും ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും കു​ടി​യേ​റ്റ അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ങ്കി​ൽ 30 ദി​വ​സ​ത്തി​ന​കം അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ട്.

Latest News

Corehub Up